പൗരത്വ പ്രക്ഷോഭത്തെ വിമർശിച്ച് കരസേന മേധാവി
text_fieldsന്യൂഡൽഹി: രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാത്ത ഇന്ത്യൻ സൈനിക സംവിധാനത്തിെൻറ രീതികൾക്ക് കടകവിരുദ്ധമായി, പൗരത്വ പ്രക്ഷോഭത്തെ വിമർശിച്ച് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് വിവാദത്തിൽ. ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന പ്രസ്താവനയിൽ അമ്പരന്ന പ്രതിപക്ഷവും പൗരസമൂഹവും മുൻ സേന മേധാവികളും റാവത്തിനെതിരെ രംഗത്തുവന്നു.
പൗരത്വ പ്രക്ഷോഭത്തിനെതിരെ കരസേനയുടെ കിഴക്കൻ കരസേനാ കമാൻഡർ നടത്തിയ പ്രസ്താവനക്കു പിന്നാലെയാണ് കരസേന മേധാവിയുടെ ഇടപെടൽ. ‘അനുചിതമായ ദിശയിൽ ജനത്തെ നയിക്കുന്നവരല്ല നേതാക്കൾ’ എന്ന് പറഞ്ഞുതുടങ്ങിയ കരസേന മേധാവി, തുടർന്ന് പൗരത്വപ്രക്ഷോഭത്തെ പേരെടുത്തുപറഞ്ഞ് ആക്രമിക്കുകയായിരുന്നു. ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജനറൽ റാവത്ത്.
‘‘നേതാക്കൾ നയിക്കുന്നവരാകണം. നാമിന്ന് ധാരാളം കോളജുകളിലും സർവകലാശാലകളിലും കാണുന്ന വിദ്യാർഥികളെപോലെ ഉചിതമല്ലാത്ത മാർഗത്തിൽ ജനത്തെ നയിക്കുന്നവരല്ല നേതാക്കൾ. നഗരങ്ങളിലും പട്ടണങ്ങളിലും തീവെപ്പിനും അക്രമത്തിനുമാണ് ജനക്കൂട്ടത്തെ അവർ നയിക്കുന്നത്. ഇതല്ല നേതൃത്വം- റാവത്ത് ഒാർമിപ്പിച്ചു. ശരിയായ ദിശയിൽ നയിക്കുന്ന, ശരിയായ ഉപദേശം നൽകുന്ന ഒരാളായിരിക്കണം നേതാവ് എന്നും താൻ നയിക്കുന്ന ജനത്തെ താൻ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ആൾകൂടിയാകണം നേതാവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സേന നിയമത്തിെല 21ാം വകുപ്പ് പ്രകാരം, നേരിേട്ടാ അല്ലാതെയോ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളുന്നയിക്കാൻ സേനയിലെ ഒരാൾക്കും അനുമതിയില്ല. അതിനാൽത്തന്നെ, സേന മേധാവിയുടെ രാഷ്ട്രീയ പ്രസ്താവന കടുത്ത വിമർശനത്തിനിടയാക്കി. ഭരണഘടനസ്ഥാപനമായ സൈനിക മേധാവി അരാഷ്ട്രീയമായി നിലകൊള്ളാൻ ബാധ്യസ്ഥനാണെന്നും നിർഭാഗ്യവശാൽ ബിപിൻ റാവത്ത് അതാണ് ലംഘിച്ചിരിക്കുന്നതെന്നും മുൻ നാവിക സേനാ മേധാവി അഡ്മിറൽ എൽ. രാംദാസ് കുറ്റപ്പെടുത്തി.
ഭരണഘടനപരമായ ജനാധിപത്യത്തിനെതിരെയാണ് കരസേന മേധാവി സംസാരിച്ചതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ന് രാഷ്ട്രീയ വിഷയങ്ങൾ സംസാരിക്കാൻ സേനയെ അനുവദിച്ചാൽ നാളെ കാര്യങ്ങൾ ഏറ്റെടുക്കാനും സേനക്ക് അനുവാദം ഉണ്ടാകുമെന്ന് കോൺഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ മുന്നറിയിപ്പുനൽകി. പാകിസ്താനിലെപോലെ സേന മേധാവികൾ ഇന്ത്യയിലും രാഷ്ട്രീയത്തിൽ ഇടപെടുന്ന നിർഭാഗ്യകരമായ സ്ഥിതിവിശേഷമാണിതെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് കുറ്റപ്പെടുത്തി. ശരിയായ നേതാവ് ആരാണെന്ന ജനറൽ റാവത്തിെൻറ വ്യാഖ്യാനം മോദിയെ മനസ്സിൽ വെച്ചാണെന്നും യാദവ് പരിഹസിച്ചു.
സ്വന്തം ഒാഫിസിെൻറ പരിധി അറിയുന്നതാണ് നേതാവെന്ന് ഒാൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ നേതാവ് അസദുദ്ദീൻ ഉവൈസി എം.പി പ്രതികരിച്ചു. രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കുന്നില്ലെന്ന് നിരവധിതവണ ആക്ഷേപമേറ്റുവാങ്ങിയ ജനറൽ റാവത്ത് ഡിസംബർ 31ന് കരേസനയുടെ തലപ്പത്തുനിന്ന് വിരമിക്കാനിരിക്കുകയാണ്. രാജ്യത്തെ മൂന്നു സേനാ മേധാവികൾക്കും മുകളിൽ മോദി സർക്കാർ പുതുതായി സൃഷ്ടിച്ച പ്രതിരോധ തലവെൻറ തസ്തികയിൽ വരുമെന്നു പറഞ്ഞുകേട്ടിരുന്നവരിലൊരാളാണ് ജനറൽ റാവത്ത്.
കരസേനാ മേധാവി പരിധിവിട്ടു – സി.പി.എം
ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭകർക്കെതിരെ പരസ്യമായി രംഗത്തുവന്ന കരസേനാ മേധാവി ജനറൽ വിപിൻ റാവത്ത് പരിധി ലംഘിച്ചുവെന്ന് സി.പി.എം കുറ്റപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഒരു ജനാധിപത്യപ്രക്ഷോഭത്തിൽ ഒരു സൈനിക ഉദ്യോഗസ്ഥെൻറ പരസ്യമായ ഇടെപടലെന്ന് പോളിറ്റ് ബ്യൂറോ വിമർശിച്ചു. വിദ്യാർഥികളായ പ്രേക്ഷാഭകരെ നേർക്കുനേർ അപലപിച്ചതിലൂടെ മോദി സർക്കാറിെൻറ കാലത്ത് യൂനിഫോമിലുള്ള സേനനായകർപോലും പരിധിലംഘിക്കുമെന്ന് വ്യക്തമായതായി സി.പി.എം പോളിറ്റ് ബ്യൂറോ വിലയിരുത്തി. റാവത്ത് മാപ്പു പറയണമെന്നും സർക്കാർ അദ്ദേഹത്തെ താക്കീത് െചയ്യണമെന്നും പി.ബി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.