Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസി​െൻറ...

കോൺഗ്രസി​െൻറ തകർച്ചക്ക്​ കാരണം രണ്ടാം യു.പി.എ സർക്കാർ; എം.പിമാരുടെ യോഗത്തിൽ വാക്​പോര്​

text_fields
bookmark_border
aicc-congress
cancel

ന്യൂഡൽഹി: കോൺഗ്രസി​​​െൻറ തകർച്ചക്ക്​ കാരണം രണ്ടാം യു.പി.എ സർക്കാറാണെന്ന്​ പാർട്ടി എം.പിമാരുടെ യോഗത്തിൽ വിമർശനം. പാർട്ടിയിലെ യുവനേതാക്കളാണ്​ വിമർശമുന്നയിച്ചതെന്ന്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്യുന്നു. രാഹുൽ ഗാന്ധി നേതൃസ്ഥാനത്തേക്ക്​ മടങ്ങിയെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. 

വിമർശനങ്ങളെ തുടർന്ന്​ മൻമോഹൻ സിങ്​ മന്ത്രിസഭയിലുണ്ടായിരുന്ന അംഗങ്ങളും യുവനേതാക്കളും തമ്മിൽ വാക്​പോരുണ്ടായതായും റിപ്പോർട്ടുകളുണ്ട്​. സാമ്പത്തിക പ്രതിസന്ധി, കോവിഡ്​ പ്രതിരോധം, അതിർത്തി തർക്കം തുടങ്ങിയ മേഖലകളിലെ നരേന്ദ്രമോദി സർക്കാറി​​​െൻറ പാളിച്ചകൾ ജനങ്ങൾക്ക്​ മുന്നിലെത്തിച്ച്​ നേട്ടമാക്കാൻ കോൺഗ്രസിന്​ കഴിയുന്നില്ലെന്നാരോപിച്ച്​ മുതിർന്ന നേതാക്കളാണ്​ വിമർശനങ്ങൾക്ക്​ തുടക്കമിട്ടത്​. നരേന്ദ്രമോദി സർക്കാറിനെതിരായ ശക്​തമായ വിമർശനവുമായി പാർട്ടി മുന്നോട്ട്​ പോകണമെന്നും എ.പിമാരു​െട യോഗത്തിൽ ആവശ്യമുയർന്നു.

പാർട്ടി ആത്​മപരിശോധന നടത്തേണ്ട സമയമായെന്ന്​ മുതിർന്ന നേതാവ്​ കപിൽ സിബൽ പറഞ്ഞു. ബി.ജെ.പി സർക്കാർ മോശം പ്രവർത്തനമാണ്​ നടത്തുന്നത്​. അവർക്ക്​ തക്കതായ മറുപടി നൽകണം. എന്നാൽ, പാർട്ടിക്ക്​ ഇതിന്​ കഴിയുന്നില്ലെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി.

Latest VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressaiccmalayalam newsindia news
News Summary - Leaders Clashed Over Congress Decline, Manmohan Singh Was Silent: Sources-India news
Next Story