മധ്യപ്രദേശിലെ സ്ഥിതിഗതികൾ ആശങ്കജനകമെന്ന് നേതാക്കൾ
text_fieldsന്യൂഡൽഹി: വർഗീയാക്രമണം തുടരുന്ന മധ്യപ്രദേശിലെ മുസ്ലിം ന്യൂനപക്ഷ മേഖലകളിൽ ജമാഅത്ത് വസ്തുതാന്വേഷണ സംഘം എത്തിയെന്നും അവരിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ആശങ്കജനകമാണെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വർഗീയ ധ്രുവീകരണത്തിനെതിരെ സമാധാനവും മതസൗഹാർദവും ഉയർത്തിപ്പിടിച്ച് ജനകീയ പ്രതിരോധം ഉയർന്നുവരണമെന്ന് അഖിലേന്ത്യ അധ്യക്ഷൻ സആദത്തുല്ല ഹുസൈനി അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി മധ്യപ്രദേശ് ഘടകത്തിെൻറ നേതൃത്വത്തിലാണ് വസ്തുതാന്വേഷണ സംഘത്തെ അയച്ചതെന്ന് അഖിലേന്ത്യ ഉപാധ്യക്ഷൻ മുഹമ്മദ് സലീം പറഞ്ഞു. ഏകപക്ഷീയമായ ആക്രമണങ്ങൾ അരങ്ങേറിയ മണ്ഡ്സോർ, ഇന്ദോർ, ഉൈജ്ജൻ, ഗൗതംപുർ എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു. രാമക്ഷേത്ര നിർമാണ പിരിവിനായി ഹിന്ദുത്വ സംഘടനകൾ നടത്തിയ ബൈക്ക് റാലി മുസ്ലിം ന്യൂനപക്ഷങ്ങൾ താമസിക്കുന്ന മേഖലകളിൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് മുഹമ്മദ് സലീം തുടർന്നു. ഉൈജ്ജനിൽ ആക്രമണശേഷം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഒരു സ്ത്രീ അടക്കം 15 പേരെ അറസ്റ്റ് ചെയ്തത് മുഴുവൻ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളവരെയാണ്.
തുടർന്ന് ഉൈജ്ജൻ ഖാദി ജമാഅത്ത് പ്രതിനിധികൾ കൂടി അടങ്ങുന്ന കമ്മിറ്റിയുണ്ടാക്കി അധികൃതരുമായി ചർച്ച നടത്തി. ഇന്ദോറിലും സമാനമായ ശ്രമങ്ങൾ നടത്തിയ ജമാഅത്ത് സംഘം ശനിയാഴ്ച മണ്ഡ്സോറിലെത്തി - മുഹമ്മദ് സലീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.