ലീഗ് ലയനം; തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതികരണം തേടി ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: മുസ്‌ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയെ (എം.എൽ.കെ.എസ്.സി) ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിൽ (ഐ.യു.എം.എൽ) ലയിപ്പിച്ചതിനെതിരായ ഹരജിയിൽ ഡൽഹി ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്റെയും മുസ്‍ലിം ലീഗിന്റെയും പ്രതികരണം തേടി. ലയനത്തിന് നൽകിയ അംഗീകാരം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഐ.യു.എം.എൽ സ്ഥാപകൻ ഖാഇെദ മില്ലത്ത് മുഹമ്മദ് ഇസ്മാഈലിന്റെ ചെറുമകൻ എം.ജി ദാവൂദ് മിയാഖാൻ നൽകിയ ഹരജിയിലാണ് കോടതി നടപടി.
കേരള മുസ്‍ലിം ലീഗും ഐ.യു.എം.എല്ലും 2011 നവംബറിലാണ് ലയിച്ചത്. ലയനത്തിലൂടെ ഐ.യു.എം.എല്ലിന്റെ ദേശീയ നിലവാരം സംസ്ഥാന രാഷ്ട്രീയ പാർട്ടിയുടേതായി കുറഞ്ഞെന്നും അതിനാൽ ലയനം നിയമവിരുദ്ധമാണെന്നുമാണ് മിയാഖാന്റെ വാദം. ഹരജിക്കാരന്റെ എതിർപ്പുകൾ 2011ൽ തീർപ്പാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.