വിജയവാഡക്കടുത്ത് കൃഷ്ണാനദിയിൽ ബോട്ട് മുങ്ങി 14 മരണം; ഒമ്പതുപേരെ കാണാതായി
text_fieldsഅമരാവതി: ആന്ധ്രപ്രദേശിൽ വിജയവാഡക്കടുത്ത് കൃഷ്ണാനദിയിൽ ബോട്ട് മുങ്ങി 14 പേർ മരിച്ചു. ഒമ്പതുപേരെ കാണാതായി. 15 പേരെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. മരിച്ചവരിൽ ആറ് സ്ത്രീകളും നാല് കുട്ടികളുമുണ്ട്. വിജയവാഡക്കടുത്ത ഭവാനി െഎലൻഡിൽനിന്ന് പവിത്ര സംഗമത്തിലേക്ക് 38 പേരുമായി പോയ ബോട്ടാണ് അപകടത്തിൽെപട്ടത്.
പ്രകാശം ജില്ലയിലെ ഒംഗോലെ വാക്കേഴ്സ് ക്ലബ് അംഗങ്ങളും നെല്ലൂർ ജില്ലയിൽനിന്നുള്ളവരുമായ വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. 14 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ദേശീയ ദുരന്തനിവാരണസേനയുടെയും സംസ്ഥാന ദുരന്തരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി എൻ. ചിന്നരാജപ്പ, പ്രതിപക്ഷനേതാവ് വൈ.എസ്. ജഗ്മോഹൻ റെഡ്ഡി എന്നിവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.