പൗരത്വപ്പട്ടിക പഠിക്കാൻ ലീഗ് നേതാക്കൾ അസമിൽ
text_fieldsന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ട വിഷയം പഠിക്കാൻ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് നേതാക്കൾ അസമിലെത്തി. ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീൻ, ജനറൽ സെക്ര ട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, നവാസ് ഗനി എം.പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം അസമിലെത്തിയത്.
അസമിലെ പൗരത്വ പ്രശ്നത്തെ ഒരു മനുഷ്യാവകാശ പ്രശ്നം എന്നനിലയിൽ പരിഗണിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കാകണമെന്ന് തുടർന്ന് ഗുവാഹതിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ നേതാക്കൾ അഭ്യർഥിച്ചു. സ്വന്തം പൗരന്മാരെ അഭയാർഥികളാക്കി ചിത്രീകരിച്ച് ഡിറ്റൻഷൻ സെൻററുകളിലേക്ക് ആട്ടിത്തെളിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായവർക്കു വേണ്ടി മുസ്ലിം ലീഗ് അസം ഘടകം ആരംഭിക്കുന്ന ഹെൽപ് െഡസ്കിെൻറ ഉദ്ഘാടനം പ്രഫ. ഖാദർ മൊയ്തീൻ നിർവഹിച്ചു. ട്രൈബ്യൂണലിൽ അപ്പീൽ നൽകാനാവശ്യമായ രേഖകൾ തയാറാക്കുന്നതിലും മറ്റും ഈ കേന്ദ്രത്തിൽനിന്ന് സഹായം ലഭ്യമാക്കും. അസമിലെ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരാണ് മേൽനോട്ടം വഹിക്കുക. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, കെ.എം. ഷാജി എം.എൽ.എ, യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് സാബിർ എസ്. ഗഫാർ, ജനറൽ സെക്രട്ടറി സി.കെ. സുബൈർ, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, അഡ്വ. വി.കെ. ഫൈസൽ ബാബു, സുഹൈൽ ഹുദവി എന്നിവരോടൊപ്പം മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം. എസ്.എഫ് ദേശീയ നേതാക്കളടങ്ങുന്ന സംഘം രണ്ടു ദിവസം അസമിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.