എം.ജി.ആറിന് വൃക്ക ദാനം ചെയ്ത സഹോദരപുത്രി നിര്യാതയായി
text_fieldsഎം.ജി.ആറിന് വൃക്ക ദാനം ചെയ്ത സഹോദരപുത്രി നിര്യാതയായി
ചെന്നൈ: അണ്ണാ ഡി.എം.കെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എം.ജി.ആറിന് വൃക്ക ദാനം ചെയ്ത് ജീവൻ രക്ഷിച്ച എം.ജി.സി. ലീലാവതി(72) അന്തരിച്ചു. ദേഹസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ച രണ്ടോടെയായിരുന്നു അന്ത്യം. എം.ജി.ആറിെൻറ മൂത്ത സഹോദരൻ എം.ജി. ചക്രപാണിയുടെ മകളാണ് ലീലാവതി. 1984ൽ അമേരിക്കയിൽ ചികിത്സയിലിരിക്കെയാണ് തെൻറ ഒരു വൃക്ക എം.ജി.ആറിന് ദാനം ചെയ്തത്.
37 വർഷമായി ഒരു വൃക്ക മാത്രമായാണ് അവർ ജീവിച്ചത്. ഭർത്താവായ ഡോ. രവീന്ദ്രനാഥൻ കേരളത്തിലെ ചേലക്കരയിലായിരുന്നു പ്രാക്ടിസ് ചെയ്തിരുന്നത്. എം.ജി.ആറിന് അസുഖം മൂർഛിച്ചനിലയിലാണ് അവർ ചെന്നൈയിലെത്തിയത്. 1989 മുതൽ ചെന്നൈയിലാണ് സ്ഥിരതാമസം. അണ്ണാ ഡി.എം.കെ കോഒാഡിനേറ്റർ ഒ. പന്നീർശെൽവം, ജോ.കോഓഡിനേറ്റർ എടപ്പാടി കെ. പളനിസ്വാമി തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.