കോൺഗ്രസ്-ഇടതുസഖ്യം തൃണമൂലിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തും -അധിർ രഞ്ജൻ ചൗധരി
text_fieldsകൊൽക്കത്ത: കോൺഗ്രസ്-ഇടതുസഖ്യം ബംഗാളിൽ തൃണമൂലിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സഖ്യത്തിന്‍റെ സമ്മേളനത്തിലാണ് അധിർ രഞ്ജൻ അഭിപ്രായം പ്രകടിപ്പിച്ചത്.
തങ്ങളുടെ മുന്നിലുള്ള പാർട്ടികളെയെല്ലാം നശിപ്പിക്കുന്നതാണ് ബി.ജെ.പിയുടേയും തൃണമൂലിേന്റയും രീതിയെന്നും എന്നാൽ സംസ്ഥാനത്ത് അവശേഷിക്കുക മഹാസഖ്യമായിരിക്കുമെന്നും ചൗധരി കൂട്ടിച്ചേർത്തു. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കൊൽക്കത്തയിൽ മൂന്നാം മുന്നണിയുടെ കൂറ്റൻ റാലി നടന്നിരുന്നു. ഇടതുപാർട്ടികൾക്കും കോൺഗ്രസിനും പുറമെ ഫർഫുറ ഷെരീഫിലെ പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയായ ഐ.എസ്.എഫും റാലിയിൽ പങ്കെടുക്കുന്നുണ്ട്.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഐ.എസ്.എഫ് നേതാവ് അബ്ബാസുദ്ദീൻ സിദ്ധിഖി തുടങ്ങിയവരും പരേഡിൽ അണിനിരന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.