കാടത്തംകൊണ്ട് കർഷകസമരം തടയാനാകില്ലെന്ന് ഇടതു പാർട്ടികൾ
text_fieldsന്യൂഡൽഹി: യു.പിയിൽ കർഷകർക്കിടയിലേക്ക് വാഹനങ്ങൾ പാഞ്ഞുകയറി കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഇടതു പാർട്ടികൾ. ഇത്തരം കാടത്തംകൊണ്ട് കർഷകസമരത്തെ തടയാനാകിെല്ലന്ന് അവർ പറഞ്ഞു.
യു.പിയിൽനിന്ന് ഞെട്ടിക്കുന്ന വാർത്തകളാണ് വരുന്നതെന്ന് സി.പി.എം ട്വീറ്റ് ചെയ്തു. ഇതാണ് ബി.ജെ.പി, നമ്മുടെ അന്നദാതാക്കളോട് അവർ ഇങ്ങനെയാണ് പെരുമാറുന്നതെന്നും സി.പി.എം പറഞ്ഞു. സി.പി.എം സംഘം സംഭവസ്ഥലം സന്ദർശിക്കുമെന്ന് പി.ബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കർഷകർക്കുനേരെയുള്ള ബി.ജെ.പി നേതാക്കളുടെ വെറുപ്പിെൻറയും ധാർഷ്ട്യത്തിെൻറയും ഞെട്ടിക്കുന്ന ഉദാഹരണമാണിത്. നാലു കർഷകരെ കൊന്നത് ബി.ജെ.പി സർക്കാർ ചെയ്ത മാപ്പർഹിക്കാത്ത കുറ്റമാണെന്നും അവർ പറഞ്ഞു.
ഈ കൊലക്ക് 'ബുള്ളറ്റി'നു പകരം 'ബാലറ്റി'ലൂടെ ജനം പ്രതികാരംചെയ്യുമെന്ന് സി.പി.ഐ എം.പി ബിനോയ് വിശ്വം പറഞ്ഞു. കർഷകർക്ക് വെടിയുണ്ടയും കൊലപാതകികൾക്ക് പൂമാലയും. മോദി-യോഗി ഭരണം രക്തദാഹികളുടേതാണ്. ചില സമയങ്ങളിൽ വെടിയുണ്ടയേക്കാർ ശക്തമാണ് ബാലറ്റ്. ഇതുകൊണ്ടൊന്നും കർഷകെര തടയാൻ കഴിയില്ല. അവർ പൊരുതുകയും വിജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.