മോദി സർക്കാറിനെതിരെ ഇടതുപക്ഷം; വൻകിടക്കാരെ തലോടുന്നു
text_fieldsന്യൂഡൽഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം നട്ടം തിരിയുേമ്പാഴും കോർപറേ റ്റുകളെ തലോടുന്ന ബി.ജെ.പി സർക്കാർ കർഷകരടക്കമുള്ള അടിസ്ഥാന വിഭാഗങ്ങളെ അവഗണിക് കുകയാണെന്ന് ഇടതുപക്ഷം. ‘മോദി സർക്കാർ കഴിഞ്ഞ മാസങ്ങളിൽ 2.25 ലക്ഷം കോടി രൂപയാണ് രാജ് യത്തെ പണക്കാർക്ക് നൽകിയത്. എന്നാൽ, കർഷകരെ തീർത്തും അവഗണിക്കുകയും ചെയ്യുന്നു.
< p>കാർഷിക മേഖലയിലെ പ്രതിസന്ധി കാരണം കർഷകർ ആത്മഹത്യ ചെയ്യുകയാണ്. തൊഴിലില്ലായ്മ കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലെത്തി നിൽക്കുന്നു. വ്യവസായങ്ങളും കച്ചവടങ്ങളും തകർന്നുകൊണ്ടിരിക്കുകയാണ്.’ -ഇടതുപാർട്ടികളുടെ കൺവെൻഷനിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എം, സി.പി.ഐ, ഫോർവേഡ് േബ്ലാക്ക്, ആർ.എസ്.പി എന്നീ പാർട്ടികളിലെ നേതാക്കൾ പങ്കെടുത്ത കൺവെൻഷൻ രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്തു.കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഇടതുപാർട്ടികൾ ഒക്ടോബർ 10 മുതൽ 16വരെ ദേശീയ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറ്റുന്നതിനെക്കുറിച്ച് ആേലാചിക്കാതെ ബി.ജെ.പി-ആർ.എസ്.എസ് സഖ്യം രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.
നികുതിയിളവ്; പ്രഖ്യാപന സമയം ചോദ്യം ചെയ്ത് കോൺഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കയിലെ പരിപാടിയുടെ വിജയത്തിനായാണ് ഇപ്പോൾ കോർപറേറ്റ് നികുതി വെട്ടിക്കുറച്ചതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. നികുതിയിളവിലൂടെ ഓഹരിവിപണിയിലുണ്ടായ കുതിപ്പ് നേട്ടമായി അവതരിപ്പിക്കലും മോദിയുടെ ലക്ഷ്യമാണ്. എന്നാൽ, നികുതിയിളവ് സാമ്പത്തിക രംഗത്തിന് തിരിച്ചടിയാകുമെന്നും നിക്ഷേപ വർധന ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശും നികുതിയിളവ് പ്രഖ്യാപനത്തിെൻറ സമയത്തെ ചോദ്യം ചെയ്തെങ്കിലും തീരുമാനം അദ്ദേഹം സ്വാഗതം ചെയ്തു. ബജറ്റിനുശേഷം മൂന്ന് മാസമാകുേമ്പാഴേക്കും കോർപറേറ്റ് നികുതി കുറച്ചതിൽ സർക്കാറിെൻറ പരിഭ്രാന്തി പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.
കോർപറേറ്റ് നികുതി 25 ശതമാനവും ആകെ വ്യക്തിഗത നികുതി 45 ശതമാനവും വരുന്നത് അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.