Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2023 11:04 PM IST Updated On
date_range 13 Oct 2023 11:04 PM ISTഇടത്-മനുഷ്യാവകാശ പ്രവർത്തകർ ഫലസ്തീൻ സ്ഥാനപതിയെ കണ്ട് പിന്തുണ അറിയിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഇസ്രായേൽ ആക്രമണത്തിനെതിരെ ഫലസ്തീൻ ജനതക്ക് പിന്തുണ അറിയിച്ച് ഇടത്- മനുഷ്യാവകാശ പ്രവർത്തകർ ഡൽഹിയിലെ ഫലസ്തീൻ സ്ഥാനപതിയെയും മുതിർന്ന ഉദ്യോഗസ്ഥരെയും സന്ദർശിച്ചു.
സംഘർഷത്തിൽ നിരപരാധികളായ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതിൽ സംഘം ദുഃഖം രേഖപ്പെടുത്തി. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ ഉറപ്പാക്കണമെന്നും നയതന്ത്രത്തിലൂടെയും ചർച്ചയിലൂടെയും ഇസ്രായേൽ-പലസ്തീൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നും സംഘം ആവശ്യപ്പെട്ടു.
അഖിലേന്ത്യ കിസാൻ സഭ നേതാവ് ഹനൻ മൊല്ല, സി.പി.ഐ നേതാവ് ആനി രാജ, രവി നായർ, അപൂർവാനന്ദ്, നദീം ഖാൻ, എൻ.എസ് ബാലാജി തുടങ്ങിയവരായിരുന്നു ഫലസ്തീൻ എംബസിയിലെത്തി സ്ഥാനപതി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story