നിയമസംവിധാനം സമ്പന്നർക്ക് അനുകൂലം -ജസ്റ്റിസ് ദീപക് ഗുപ്ത
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ നിയമവും നീതിന്യായവ്യവസ്ഥയും സമൂഹത്തിലെ സമ്പന്നർക്കും പ്രബലർക്കും അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്ന് സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. പാവപ്പെട്ടവർക്ക് നീതി ലഭിക്കുന്നത് വൈകുകയാണെന്നും യാത്രയയപ്പ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. പാവപ്പെട്ടവർക്കും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ട്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതികൾ തയാറാകണം. പാവപ്പെട്ടവർക്കുള്ള കോടതിനടപടികൾ മന്ദഗതിയിലാണ് നടക്കുന്നത്.
ഭരണഘടനയാണ് നമ്മുടെ ബൈബിളും ഖുർആനും ഗീതയും. നിയമസംവിധാനത്തിെൻറ ധർമവും സമഗ്രതയും ഒരുസാഹചര്യത്തിലും തകർക്കപ്പെടരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ബുധനാഴ്ചയാണ് ദീപക് ഗുപ്ത സുപ്രീംകോടതിയിൽനിന്ന് വിരമിച്ചത്. ലോക്ഡൗണിനെ തുടർന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് യാത്രയയപ്പ് ചടങ്ങുകൾ നടത്തിയത്. കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വെർച്വൽ യാത്രയയപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.