2016 മുതൽ അദാനി കമ്പനികളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് സെബി സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: അദാനി കമ്പനികൾക്കെതിരെ 2016 മുതൽയാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സുപ്രീം കോടതിയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാനുള്ള സമയ പരിധി ആറ് മാസം കൂടി നീട്ടിനൽകണമെന്ന അപേക്ഷ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉടൻ പരിഗണിക്കും. അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്ന് സെബി ആവർത്തിച്ചു. അന്വേഷണം പൂർത്തിയാക്കാൻ സെബി ആവശ്യപ്പെട്ട പ്രകാരം ആറ് മാസത്തെ സമയം നീട്ടിനൽകാൻ കഴിയില്ലെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു.
അദാനി ഗ്രൂപ്പിന്റെ വീഴ്ചകളെക്കുറിച്ച് ഏതെങ്കിലും തെറ്റായതോ അനേഷണം പൂർത്തിയാക്കാതെയോ നൽകുന്ന റിപ്പോർട്ട് നിയമപരമായി അംഗീകരിക്കാൻ കഴിയാത്തതും നീതിക്കു നിരക്കാത്തതുമായിരിക്കുമെന്നും സെ.ബി കോടതി ബോധിപ്പിച്ചു.
അദാനി ഗ്രൂപ്പ് ഷെയറുകൾ സംബന്ധിച്ച് എന്തെങ്കിലും മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വിവരങ്ങൾ ലഭിക്കാനായി 11 വിദേശ രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് റെഗുലേറ്റർ പറഞ്ഞു. കൂടുതൽ സമയം ലഭിച്ചാലെ അന്വേഷണം പൂർത്തിയാക്കാൻ കഴിയുകയുള്ളു എന്നും സെബി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.