രാമക്ഷേത്രം: നിയമനിർമാണം സാധ്യമാണെന്ന് ചെലമേശ്വർ
text_fieldsന്യൂഡൽഹി: അയോധ്യയിൽ ക്ഷേത്രം പണിയുന്നതിന് നിയമനിർമാണം നടത്താൻ സർക്കാറിന് കഴിയുമെന്ന് സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ജെ. ചെലമേശ്വർ. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ബാബരി കേസിെൻറ തീർപ്പിന് കാത്തുനിൽക്കാതെ ക്ഷേത്രം നിർമിക്കാൻ നിയമനിർമാണം വേണമെന്ന് ആർ.എസ്.എസും ഇതര സംഘ്പരിവാർ സംഘടനകളും ഉച്ചത്തിൽ ആവശ്യപ്പെട്ടു തുടങ്ങിയിരിക്കേയാണ് ചെലമേശ്വർ ഇൗ കാഴ്ചപ്പാട് പ്രകടിപ്പിച്ചത്.
പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടയിൽ അയോധ്യ പ്രശ്നം വീണ്ടും എടുത്തിട്ട് വർഗീയ വിഭജനത്തിന് കോപ്പുകൂട്ടുകയാണ് സംഘ്പരിവാർ. ക്ഷേത്രനിർമാണത്തിനു പാകത്തിൽ ഒാർഡിനൻസ് കൊണ്ടുവരണമെന്നാണ് ആർ.എസ്.എസും മറ്റും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്നത്. അത്തരമൊരു സാധ്യത തള്ളിക്കളയാൻ പറ്റില്ലെന്നാണ് ചെലമേശ്വറുടെ പക്ഷം. കോടതി തീർപ്പിനു കാത്തുനിൽക്കാതെ, നിയമപ്രക്രിയ അട്ടിമറിച്ച ഉദാഹരണങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അത് നിയമപരമാണോ എന്നത് ഒരു വിഷയം. അതു സംഭവിക്കുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യം. പക്ഷേ, മുൻ അനുഭവങ്ങളുണ്ട്. കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതി വിധി അട്ടിമറിക്കാൻ കർണാടക നിയമസഭ നിയമം പാസാക്കിയിട്ടുണ്ട്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ തമ്മിലെ ജലതർക്കവുമായി ബന്ധപ്പെട്ടും ഇതേ സ്ഥിതി ഉണ്ടായതായും ചെലമേശ്വർ പറഞ്ഞു. ശശി തരൂരിെൻറ നേതൃത്വത്തിലുള്ള അഖിലേന്ത്യ പ്രഫഷനൽ കോൺഗ്രസ് സംഘടിപ്പിച്ച ചർച്ചയോഗത്തിൽ സംസാരിക്കുകയായിരുന്നു ചെലമേശ്വർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.