നിയമസഭ സമ്മേളനം; ഇന്ന് മുതൽ
text_fieldsതിരുവനന്തപുരം: നിയമനിർമാണം ലക്ഷ്യമിട്ട് പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. പുരാവസ്തുവിെൻറ പേരിലെ തട്ടിപ്പടക്കം വിവാദങ്ങളുടെ മലവെള്ളപ്പാച്ചിലിനിടെ അതിെൻറ പ്രതിഫലനം സഭയിലുമുണ്ടാകും. ഉന്നത ഉദ്യോഗസ്ഥർ വരെ മോൻസണിെൻറ മ്യൂസിയത്തിൽ എത്തിയതടക്കം പൊലീസിനെതിരെ വന്ന ആക്ഷേപങ്ങൾക്ക് സർക്കാറിന് മറുപടി പറയേണ്ടി വരും. എന്നാൽ, കെ.പി.സി.സി പ്രസിഡൻറ് കൂടി വിവാദത്തിൽപെട്ടത് പ്രതിപക്ഷത്തിന് പരിമിതി സൃഷ്ടിക്കും.
നവംബർ 12 വരെ നീളുന്ന സമ്മേളനത്തിൽ ഒാർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ പരിഗണിക്കും. 24 ദിവസമാണ് സഭ ചേരുക. ഇതിൽ 19 ദിവസവും നിയമ നിർമാണത്തിനും നാല് ദിവസം അനൗദ്യോഗിക അംഗങ്ങൾക്കും ഒരു ദിവസം ഉപധനാഭ്യർഥനക്കുമാണ് നീക്കിെവച്ചിരിക്കുന്നത്. 45 ഒാർഡിനൻസുകളാണ് നിലവിൽ. ഒരുദിവസം നാല് ബില്ലുകൾ വരെ എടുക്കാനാണ് ആലോചന.
തൊഴിലുറപ്പ് േക്ഷമനിധി, പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി ദേഭഗതികൾ, നഗര-ഗ്രാമാസൂത്രണ ഭേദഗതി എന്നീ ബില്ലുകളാണ് തിങ്കളാഴ്ച പരിഗണിക്കുക. െചാവ്വാഴ്ച ചരക്ക് സേവന നികുതി, വിൽപന നികുതി ഭേദഗതി, ധനഉത്തരവാദ ഭേദഗതി എന്നീ ബില്ലുകൾ പരിഗണിക്കും. മറ്റ് ദിവസങ്ങളിൽ പരിഗണിക്കുന്ന ബില്ലുകൾ കാര്യോപദേശക സമിതി യോഗം തീരുമാനിക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സമ്മേളനം. പരിമിതമായി സന്ദർശകരെയും അനുവദിക്കും. കോവിഡ് മൂലമാണ് ഇത്രയും അധികം ഒാർഡിനൻസുകൾ വന്നത്. ഇത് നിയമമാക്കാൻ പ്രത്യേക സമ്മേളനം ചേരണമെന്ന് സ്പീക്കർ റൂൾ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.