കാണ്ടാമൃഗ സംരക്ഷണത്തെ അഭിനന്ദിച്ച് ഡികാപ്രിയോ; പിന്നാലെ അസമിലേക്ക് ക്ഷണിച്ച് ഹിമന്ത ബിശ്വ ശർമ
text_fieldsകാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിൽ അസം സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഹോളിവുഡ് നടൻ ലിയോനാഡോ ഡികാപ്രിയോയെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കാസിരംഗ ദേശീയോദ്യാനത്തിൽ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാൻ നടത്തിയ ഇടപെടലുകൾക്കാണ് ഡികാപ്രിയോ അസം സർക്കാറിനെ പ്രശംസിച്ചത്.
‘കാസിരംഗ ദേശീയോദ്യാനത്തിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാൻ 2021ൽ അസം സർക്കാർ നടപടി സ്വീകരിച്ചു. 2000 മുതൽ 2021 വരെയുള്ള കാലയളവിൽ 190 മൃഗങ്ങൾ കൊല്ലപ്പെട്ടതിനേ തുടർന്നായിരുന്നു തീരുമാനം. 2022ൽ അവർ ലക്ഷ്യം കണ്ടു’ -ഡികാപ്രിയോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പിന്നാലെയാണ് നടനെ അസമിലേക്ക് ക്ഷണിച്ചത്. ‘വന്യജീവികളെ സംരക്ഷിക്കുന്നത് നമ്മുടെ സാംസ്കാരിക സ്വത്വത്തിന്റെ അവിഭാജ്യഘടകമാണ്. നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി, ലിയോ ഡികാപ്രിയോ. അസമും കാസിരംഗ ദേശീയോദ്യാനവും സന്ദർശിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു -ഹിമന്ത ബിശ്വ ശർമ ട്വിറ്ററിൽ കുറിച്ചു. ഡികാപ്രിയോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും അദ്ദേഹം ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.