മഹാരാഷ്ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40 കാരി മരിച്ചു
text_fieldsRepresentational Image
മഹാരാഷ്ട്രയിലെ പുണെയിലെ ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40 കാരിയായ സ്ത്രീ മരിച്ചതായി സംസ്ഥാന വനംവകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഇരയാണെന്ന് കരുതി പുലി സ്ത്രീയെ ആക്രമിക്കുകയായിരുന്നു. മാർച്ച് മുതൽ പുലിയുടെ ആക്രമണം രൂക്ഷമാണ് ഈ പ്രദേശത്ത്. പുലിയുടെ ആക്രമണത്തിൽ ജുന്നാർ ഫോറസ്റ്റ് ഡിവിഷനിൽ നടക്കുന്ന ഏഴാമത്തെ മരണമാണിത്.
കരിമ്പിൻ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന സുജാതയെ ആണ് പുലി ആക്രമിച്ചത്. രാവിലെ ആറുമണിക്കായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു.
പുലിയെ പിടികൂടാനുള്ള തിരച്ചിൽ ആരംഭിച്ചതായും പ്രദേശവാസികളെ ബോധവത്കരിക്കാൻ ശ്രമം ആരംഭിച്ചതായും ജുന്നാർ ഫോറസ്റ്റ് ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സ്മിത രാജഹാൻസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.