വിനോദ സഞ്ചാരികളെ പുള്ളിപ്പുലി ആക്രമിച്ചു; യുവതിക്കും യുവാവിനും ഗുരുതര പരിക്ക്, ദൃശ്യങ്ങൾ പ്രചരിക്കുന്നു VIDEO
text_fieldsഭോപാൽ: വിനോദസഞ്ചാരികൾക്കുനേരെയുണ്ടായ പുള്ളിപ്പുലി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിലുണ്ടായ സംഭവത്തിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ, 23കാരനായ യുവാവ്, 25കാരിയായ യുവതി എന്നിവർക്കാണ് പരിക്കേറ്റത്. പുള്ളിപ്പുലി ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
#WATCH | Leopard Goes After Youth Picnicking With Friends In MP’s Shahdol; Video Surfaces#MadhyaPradesh #Leopard #MPNews pic.twitter.com/st5I5Ge7Kx
— Free Press Madhya Pradesh (@FreePressMP) October 21, 2024
ഞായറാഴ്ച വൈകുന്നേരം ഗോപാരു, ജെയ്ത്പുർ വനമേഖലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലാണ് പുള്ളിപ്പുലിയിറങ്ങിയത്. പരിക്കേറ്റവരിൽ ഒരു യുവാവിന്‍റെയും യുവതിയുടെയും പരിക്ക് ഗുരുതരമാണ്.
പുള്ളിപ്പുലി ആക്രമിക്കുമ്പോൾ സ്ഥലത്ത് 60ഓളം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. 23കാരനെയാണ് പുള്ളിപ്പുലി ആദ്യം ആക്രമിച്ചത്. യുവാവിന്‍റെ കാലിനാണ് കടിയേറ്റത്. പിന്നീട് യുവതിയുടെ തലയിൽ കടിയേറ്റു. തലയോട്ടിക്കടക്കം പരിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.