യുവാക്കൾ പിടികൂടി കഴുത്ത് ഞെരിച്ച പുള്ളിപ്പുലി ചത്തു; ദൃശ്യങ്ങൾ പ്രചരിക്കുന്നു VIDEO
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ വന്യജീവി സങ്കേതത്തിന് സമീപത്തുനിന്ന് നാട്ടുകാർ പിടികൂടിയ പുള്ളിപ്പുലി ചത്തു. ആളുകൾ പുള്ളിപ്പുലിയുടെ കഴുത്തിൽ പിടിച്ച് നിൽക്കുന്ന ദൃശ്യം പുറത്തുവന്നു. ദൃശ്യം പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തി അറസ്റ്റിനൊരുങ്ങുകയാണ് പൊലീസ്.
ചൊവ്വാഴ്ച ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ സോഹാഗി വന്യജീവി സങ്കേതത്തിന് സമീപമാണ് സംഭവം. നൗതൻവ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചക്ദാ തോല ലാൽപൂർ ഗ്രാമത്തിന് സമീപമാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടത്. നിരവധി പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച പുള്ളിപ്പുലിയെ കണ്ടതോടെ പ്രദേശത്തെ യുവാക്കൾ പിന്തുടർന്നു.
जब सरकार को जनता की जान की फ़िक्र नहीं है तो मजबूर होकर, जनता ही अपनी जान पर खेलकर जानवरों से अपनी रक्षा करेगी।
— Akhilesh Yadav (@yadavakhilesh) December 5, 2024
यूपी का हाल बहुत बुरा हो चला है। pic.twitter.com/veuvdnKX92
അവശനിലയിലായിരുന്ന പുലിയെ യുവാക്കളുടെ സംഘം പിടികൂടി. ചിലർ കഴുത്ത് ഞെരിക്കുന്നതും കാലുകൾ വലിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
ഗോരഖ്പൂർ മൃഗശാലയിലെ ആശുപത്രിയിൽ പുള്ളിപ്പുലിയുടെ പോസ്റ്റ്‌മോർട്ടം നടത്തി. പുള്ളിപ്പുലി പ്രായമായതും ദുർബലവും പല്ലുകൾ ജീർണിച്ചതുമായിരുന്നെന്ന് മൃഗശാലയിലെ സീനിയർ വെറ്ററിനറി ഓഫീസർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.