Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുളളിപ്പുലിയെ...

പുളളിപ്പുലിയെ തല്ലിക്കൊന്ന ശേഷം ജഡവുമായി ആഹ്ലാദ പ്രകടനം; ആറുപേർ അറസ്​റ്റിൽ -video

text_fields
bookmark_border
പുളളിപ്പുലിയെ തല്ലിക്കൊന്ന ശേഷം ജഡവുമായി ആഹ്ലാദ പ്രകടനം; ആറുപേർ അറസ്​റ്റിൽ -video
cancel

ഗുവാഹതി: പാലക്കാട്​ ജില്ലയിൽ അബദ്ധത്തിൽ സ്​ഫോടകവസ്​തു കഴിച്ച ആന ദിവസങ്ങൾക്കുശേഷം മരിച്ച സംഭവം ദേശീയ തലത്തിൽ ഉയർത്തിയ പ്രതിഷേധകാറ്റ്​ അടങ്ങും മുമ്പ്​ മൃഗ പീഡനത്തി​​െൻറ മറ്റൊരു കഥ അസമിൽ നിന്ന്​. കെണിവെച്ച്​ പിടിച്ച പുളളിപ്പുലിയെ തല്ലിക്കൊന്ന ശേഷം ജഡവുമായി ആഹ്ലാദപ്രകടനം നടത്തുന്ന ആൾക്കൂട്ടത്തി​​െൻറ വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്​. സംഭവം വിവാദമായതോടെ ആറുപേരെ അറസ്​റ്റ്​ ചെയ്​തു. 

ഗുവാഹതിയിലെ കതബാരി പഹർ മേഖലയിലാണ്​ സംഭവം. ജനവാസ​േകന്ദ്രത്തിൽ വന്നുപെട്ട പുലിയെ ദിവസങ്ങൾക്ക്​ ശേഷം നാട്ടുകാർ കെണിവെച്ച്​ പിടിക്കുകയായിരുന്നു. എന്നാൽ, ഇൗ കെണിയിൽ നിന്ന്​ രക്ഷപ്പെട്ട പുലി കാട്ടിലേക്ക്​ പോകുന്നതിനിടെ ഇതിനെ പിന്തുടർന്ന നാട്ടുകാർ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു എന്നാണ്​ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ. 

ജനവാസ കേന്ദ്രത്തിൽ കുടുങ്ങിയ പുലിക്ക്​ ദിവസങ്ങളോളം ഭക്ഷണം ലഭിക്കാത്തതിനാൽ ക്ഷീണിതനായിരുന്നുവത്രെ. പുലിയുടെ ജഡവുമായി ആഹ്ലാദപ്രകടനം നടത്തുന്ന വിഡിയോയിൽ ഉള്ള ആറു പേരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്​.  

പുലി കെണിയിൽ കുടുങ്ങിയപ്പോൾ തന്നെ വനം വകുപ്പിനെ അറിയിച്ചിരുന്നുവെന്ന്​ നാട്ടുകാർ പറഞ്ഞതായി ദ ക്വിൻറ്​ ​റിപ്പോർട്ട്​ ചെയ്യുന്നു. സ്​ഥലത്തെത്തിയ വനംവകുപ്പ്​ ജീവനക്കാർ പുലി രക്ഷപ്പെട്ടത്​ അറിഞ്ഞപ്പോൾ തിരിച്ച്​ പോകുകയായിരുന്നത്രെ. പിന്നീടാണ്​ നാട്ടുകാർ പുലിയെ പിന്തുടർന്ന്​ പിടിച്ച്​ തല്ലിക്കൊന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assammalayalam news
News Summary - leopard hunt
Next Story