ഗുജറാത്ത് സെക്രേട്ടറിയറ്റിൽ കയറിയ പുലിയെ പിടികൂടി
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ ഏറ്റവും വലിയ സുരക്ഷമേഖലകളിലൊന്നായ സെക്രേട്ടറിയറ്റ് മന്ദിരത്തിലേക്ക് ഇരുട്ടിെൻറ മറവിൽ ഗേറ്റ് നൂണ്ടെത്തി അപ്രത്യക്ഷനായ ‘ക്ഷണിക്കപ്പെടാത്ത അതിഥി’യെ ഒടുവിൽ കണ്ടെത്തി. ഗാന്ധിനഗറിലെ ‘സചിവാലയ’ത്തിൽ തിങ്കളാഴ്ച പുലർച്ചെ കടന്നുകൂടിയ പുലിയെ ആണ് ഇരുനൂറിലേറെ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശമൊന്നാകെ അരിച്ചുപെറുക്കി കണ്ടെത്തിയത്. സെക്രേട്ടറിയറ്റിൽനിന്ന് അൽപമകലെയുള്ള പൊതു പൂന്തോട്ടത്തിലെ കലുങ്കിനടിയിൽനിന്നാണ്, നുഴഞ്ഞുകയറ്റക്കാരനെ മയക്കുെവടി വെച്ച് പിടികൂടിയത്.
സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് പുലർച്ചെ പുലി ‘സചിവാലയ’ വളപ്പിൽ കയറിയത് ശ്രദ്ധയിൽെപട്ടത്. ഇതോടെ, പരിഭ്രാന്തരായ സുരക്ഷ വിഭാഗം, വനംവകുപ്പിെൻറ സഹായത്തോടെ വ്യാപക തിരച്ചിൽ ആരംഭിച്ചുവെങ്കിലും വളപ്പിൽ പുലിയെ കണ്ടെത്താനായിരുന്നില്ല. മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഒൗദ്യോഗിക വസതികളുള്ള മേഖല ഒന്നാകെ വളഞ്ഞ് നടത്തിയ തിരച്ചിലിൽ വൈകീട്ട് ആറുമണിയോടെയാണ് പാർക്കിൽ നിന്ന് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.