Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാരുതി സുസുക്കി...

മാരുതി സുസുക്കി ഫാക്​ടറിയിൽ കയറിയ പുലിയെ പിടികൂടി 

text_fields
bookmark_border
leopard
cancel

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മാരുതി സുസുക്കിയുടെ വാഹന എന്‍ജിന്‍ നിര്‍മ്മാണശാലയില്‍ കയറിയ പുലിയെ പിടികൂടി. 36 മണിക്കൂറിന്​ ശേഷമാണ്​ പ്​ളാൻറിൽ നിന്നും പുലിയെ പിടികൂടാനായത്​.

വ്യാഴാഴ്​ച പുലര്‍ച്ചെ 3.30 ഓടെ  പ്​ളാൻറിനകത്ത്​ കയറിയ പുലിയെ വെള്ളിയാഴ്​ച ഉച്ചക്ക്​ 2.30 ഒാടെയാണ്​ വനംവകുപ്പ്​ ഉദ്യോഗസ്ഥർ പിടികൂടിയത്.വൈദ്യ പരിശോധനക്കുശേഷം പുലിയെ കാട്ടില്‍ തുറന്നുവിടുമെന്ന് മുഖ്യ വനപാലകന്‍ വിനോദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്​ച പുലര്‍ച്ചെ​ കമ്പനിയുടെ ഗേറ്റ്​ നമ്പർ രണ്ടിലൂടെ പുലി പ്​ളാൻറിനകത്തേക്​ കടക്കുന്നത്​ സുരക്ഷാ ഉദ്യോഗസ്ഥൻ കണ്ടിരുന്നു.  അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന്​ എന്‍ജിന്‍ നിര്‍മ്മാണം നിര്‍ത്തിവെക്കുകയും ജീവനക്കാരെ മുഴുവന്‍ പ്ലാൻറിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു. 

കമ്പനി അധികൃതർ അറിയിച്ചതിനെ തുടർന്ന്​ പൊലീസും ഫോറസ്​റ്റ്​ വകുപ്പ്​ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജീവനക്കാരെ ഒഴിപ്പിച്ച്​ തെരച്ചിൽ ആരംഭിച്ചിരുന്നു. നിരവധി വലിയ യന്ത്രങ്ങളുള്ള പ്​ളാൻറായതിനാൽ പുലിയെ തെരഞ്ഞ്​ കണ്ടുപിടിക്കുന്നതിന്​ മണിക്കൂറുകൾ വേണ്ടി വന്നു. 

പുലിയുടെ ആക്രമണം ഭയന്ന് ജീവനക്കാരെ രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍നിന്ന് ഒഴിപ്പിച്ചിരുന്നു.  ആളൊഴിഞ്ഞ ഫാക്ടറിലിലൂടെ അലഞ്ഞു നടക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു.

മാരുതി സുസുക്കി വാഹനങ്ങള്‍ക്കുവേണ്ടി എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന പ്​ളാൻറ്​ 750 ഏക്കര്‍ പ്രദേശത്താണ് വ്യാപിച്ചു കിടക്കുന്നത്. ഓരോ ഷിഫ്റ്റിലും 1200 എന്‍ജിനുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leopardrescuemalayalam newsSuzuki plantproduction
News Summary - Leopard rescued from Suzuki plant, production resumes- india news
Next Story