കാമ്പസിൽ പുലി; ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
text_fieldsരാജയും റാണിയും സംബൽപൂർ മൃഗശാലയിൽ
മൈസൂരു: ഇന്‍ഫോസിസിന്റെ മൈസൂരു കാമ്പസില്‍ പുലിയെ കണ്ടതിനെത്തുടര്‍ന്ന് ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഹെബ്ബാൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ഇൻഫോസിസ് കാമ്പസിൽ പുലിയെ കണ്ടത്.
350 ഏക്കറോളം വരുന്ന കാമ്പസിലെ വിവിധ സി.സി.ടി.വി കാമറകളിൽനിന്ന് പുലിയുടെ ദൃശ്യം ലഭിച്ചു. ഇതോടെ കാമ്പസിനുള്ളിലും പുറത്തുമുള്ള ജീവനക്കാർക്ക് കാമ്പസിലെ ഐടി വിഭാഗം ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്. കാമ്പസിനുള്ളിലെ ഹോസ്റ്റൽ മുറികളിൽനിന്നു പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.
സംരക്ഷിത വനത്തിനോടു ചേര്‍ന്നാണ് മൈസൂരിലെ ഇൻ ഫോസിസ് കാമ്പസ്. ഇവിടെ 15,000ല്‍പ്പരം ജീവനക്കാരുണ്ട്. 2011ലും ഇവിടെ പുലിയിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതായി പറയുന്നു.
പുലര്‍ച്ചെ നാലോടെ വനംവകുപ്പിന്റെ 50 അംഗ സംഘം സ്ഥലത്തെത്തി പുലിയെ പിടിക്കാനായി കൂടുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഇതിനുപുറമെ, പുലിയുടെ നീക്കങ്ങള്‍ അറിയാൻ ഡ്രോണ്‍ കാമറകൾ ഉപയോഗിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.