മന്തുരോഗ നിയന്ത്രണ ഗുളിക: ഐ.ജി.എസ്.ടി ഒഴിവാക്കി
text_fieldsന്യൂഡൽഹി: മന്തുരോഗ നിയന്ത്രണ ഗുളികകളുടെ ഇറക്കുമതിക്കുള്ള അഞ്ചു ശതമാനം ഐ.ജി.എസ്.ടി എടുത്തുകളയും. ചണ്ഡിഗഢിൽ നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. കൃത്രിമ അവയവങ്ങൾ, അവയവ ഭാഗങ്ങൾ എന്നിവയുടെ നികുതി 12ൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചു. സൈനികാവശ്യത്തിനുള്ള ഇറക്കുമതി സാമഗ്രികൾക്ക് ഐ.ജി.എസ്.ടി വേണ്ടെന്നുവെച്ചു.
റോപ് വേ ഉപയോഗിച്ചുള്ള യാത്ര-ചരക്ക് ഗതാഗതത്തിന് ജി.എസ്.ടി 18ൽ നിന്ന് അഞ്ചാക്കി. ഇന്ധന ചെലവ് ഉൾപ്പെടുത്തിയ ലോറി വാടകക്ക് 18നു പകരം 12 ശതമാനം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വിമാന യാത്രക്കുള്ള ജി.എസ്.ടി ഇളവ് ഇക്കണോമി ക്ലാസിനു മാത്രം.
റിസർവ് ബാങ്ക്, സെബി, ജി.എസ്.ടി.എൻ, ഐ.ആർ.ഡി.എ, എഫ്.എസ്.എസ്.എ.ഐ സേവനങ്ങൾക്കും ജി.എസ്.ടി. ബിസിനസ് സ്ഥാപനങ്ങൾ വാടകക്ക് നൽകുന്ന താമസ സൗകര്യം, പരിശീലന, വിനോദ, കായിക കേന്ദ്രങ്ങൾ എന്നിവ ജി.എസ്.ടിയുടെ പരിധിയിൽ. ഐസ്ക്രീമിന് അഞ്ചു ശതമാനം ജി.എസ്.ടി തുടരും. വിദ്യാലയ പ്രവേശനത്തിനുള്ള മൈഗ്രേഷൻ സർട്ടിഫക്കറ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, എൻട്രൻസ് അപേക്ഷ എന്നിവക്ക് ജി.എസ്.ടി ഇല്ല. ടി.വി ചാനൽ െഗസ്റ്റ് ആങ്കർ സേവനത്തിന് ജി.എസ്.ടി. ഭൂമി വിൽപനക്കു മുമ്പ് നടത്തുന്ന െലവലിങ്, ഡ്രെയിനേജ് പണികൾക്ക് ജി.എസ്.ടി ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.