രാജ്യത്ത് 1000 പേർക്ക് ഒരു ഡോക്ടറില്ല
text_fieldsന്യൂഡൽഹി: രാജ്യത്ത് 1000 പേർക്ക് ഒരു ഡോക്ടറുടെ സേവനം തികച്ച് ലഭിക്കുന്നില്ല. ഇത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡത്തിന് പിറകിലാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പേട്ടൽ ലോക്സഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.
ഇൗ വർഷം മാർച്ച് 31 വരെ സംസ്ഥാന മെഡിക്കൽ കൗൺസിലുകളിലും മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയിലും രജിസ്റ്റർ ചെയ്ത അലോപ്പതി ഡോക്ടർമാരുടെ എണ്ണം 10,22,859 ആണ്. 133 േകാടിയോളം വരുന്ന രാജ്യത്തെ ജനസംഖ്യക്ക് ഇവരിൽ 8.18 ലക്ഷം ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുന്നത്.
അതായത്, ആയിരം പേർക്ക് വെറും 0.62 ഡോക്ടർ. ആയിരം പേർക്ക് ഒരു ഡോക്ടർ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ അനുപാതം. ഡോക്ടർമാരുടെ എണ്ണം കൂട്ടാൻ സർക്കാർ ശ്രമമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 479 മെഡിക്കൽ കോളജുകളിലായി 67,218 എം.ബി.ബി.എസ് സീറ്റാണുള്ളത്. മറ്റു ചില രാജ്യങ്ങളിലെ ഡോക്ടർ-ജനസംഖ്യ അനുപാതം: ആസ്ട്രേലിയ- 3.374:1000, ബ്രസീൽ- 1.852:1000, ചൈന- 1.49:1000, ഫ്രാൻസ്- 3.227:1000, ജർമനി- 4.125:1000, റഷ്യ- 3.306:1000, യു.എസ്.എ- 2.554:1000, അഫ്ഗാനിസ്താൻ- 0.304:1000, ബംഗ്ലാദേശ്- 0.389:1000, പാകിസ്താൻ- 0.806:1000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.