രാമക്ഷേത്ര നിർമാണത്തിന് ഒാർഡിനൻസ് ഇല്ല –മോദി
text_fieldsന്യൂഡൽഹി: കോടതിയിലെ കേസ് തീരാതെ രാമക്ഷേത്ര നിർമാണത്തിന് ഒാർഡിനൻസ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതിന്യായ പ്രക്രിയ അവസാനിക്കെട്ട. അതിനുശേഷം സർക്കാർ എന്നനിലയിൽ എന്താണോ ഉത്തരവാദിത്തം, അതിന് എല്ലാ ശ്രമവും നടത്താൻ തയാറാണ് ^ചാനൽ വാർത്ത ഏജൻസി അഭിമുഖത്തിൽ മോദി പറഞ്ഞു.
ഭരണഘടനയുടെ പരിധിക്കുള്ളിൽനിന്ന് ഇൗ വിഷയത്തിന് ഒരു പരിഹാരം കാണുമെന്ന് പ്രകടനപത്രികയിൽ ബി.ജെ.പി പറഞ്ഞിട്ടുണ്ട്.
നീതിന്യായ പ്രക്രിയ വൈകിപ്പിച്ചത് കോൺഗ്രസാണ്. കോടതിയിൽ കോൺഗ്രസ് അഭിഭാഷകർ തടസ്സമുണ്ടാക്കുന്നത് അവസാനിപ്പിക്കണം. നീതിന്യായ പ്രക്രിയ അതിെൻറ വഴിക്ക് നടക്കെട്ട. രാഷ്ട്രീയമായി ഇതിനെ കാണരുത്. ദേശീയ സമാധാനത്തിെൻറയും സൗഹാർദത്തിെൻറയും വിഷയമായി കാണണം.
സഖ്യകക്ഷികളായ ജനതാദൾ^യു, ലോക് ജനശക്തി പാർട്ടി തുടങ്ങിയവ രാമക്ഷത്ര നിർമാണ വിഷയത്തിൽ ബി.ജെ.പിയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. മറ്റു വിഷയങ്ങളിലുള്ള പ്രതികരണം ഇങ്ങനെ:
ആൾക്കൂട്ട കൊല
ഒരൊറ്റ ആൾക്കൂട്ടക്കൊല പോലും തെറ്റാണ്. പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല അത്തരം സംഭവങ്ങൾ. അത് പ്രോത്സാഹിപ്പിക്കുന്ന ഒറ്റ ശബ്ദവും ഉയർന്നുകൂടാ. 2014ൽ താൻ അധികാരത്തിൽ വന്നശേഷം ആദ്യമായി സംഭവിക്കുന്നതല്ല ആൾക്കൂട്ട കൊലപാതകം.
നോട്ട് നിരോധനം
2016 നവംബറിൽ നോട്ട് അസാധുവാക്കിയത് ഞെട്ടലായെന്നു കാണേണ്ടതില്ല. കള്ളപ്പണക്കാർക്ക് ഒരുവർഷം മുേമ്പ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. വൻതോതിൽ പണമുള്ളവർ അത് ബാങ്കിൽ നിക്ഷേപിക്കാൻ പറഞ്ഞിരുന്നു. പിഴകൊടുക്കാൻ തയാറായാൽ സഹായിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരെപ്പോലെ തന്നെ മോദിയും പെരുമാറുമെന്ന് അവർ കരുതി. വളരെ കുറച്ചുപേർ മാത്രമാണ് സ്വമേധയാ മുന്നോട്ടുവന്നത്. നോട്ട് അസാധുവാക്കൽ രാജ്യത്തിെൻറ സാമ്പത്തിക ആരോഗ്യത്തിന് അനിവാര്യമായിരുന്നു. ശരിയാണ്, ട്രെയിൻ പാളം മാറുേമ്പാൾ കുറച്ചു പതുക്കെയാവും. സമാന്തര സമ്പദ്വ്യവസ്ഥ നോട്ട് നിരോധനത്തിനു മുമ്പ് നിലവിലുണ്ടായിരുന്നു. അത് രാജ്യത്തെ ദരിദ്രമാക്കി. ചാക്കിൽ കെട്ടിവെച്ച പണമൊക്കെ ബാങ്കുകളിലേക്ക് എത്തി. നോട്ട് നിരോധനത്തിനുശേഷം നികുതി അടക്കുന്നവരുടെ എണ്ണം കൂടി.
ഉർജിത് പേട്ടലിെൻറ രാജി
റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തുനിന്ന് വ്യക്തിപരമായ കാരണങ്ങളാൽ രാജി വെക്കുന്നതിന് ഉർജിത് പേട്ടൽ സ്വമേധയാ അഭ്യർഥിക്കുകയായിരുന്നു.
രാജിക്ക് ആറേഴു മാസം മുേമ്പ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. അത് എഴുതി നൽകുകയും ചെയ്തിരുന്നു. രാഷ്ട്രീയ സമ്മർദത്തിെൻറ പ്രശ്നമില്ല. റിസർവ് ബാങ്ക് ഗവർണർ എന്ന നിലയിൽ അദ്ദേഹം നന്നായി പ്രവർത്തിച്ചു.
രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങൾ ദുർബലമാക്കിയെന്നു പറയാൻ കോൺഗ്രസിന് ഒരവകാശവുമില്ല. നാലു തലമുറ രാജ്യംഭരിച്ച് പ്രഥമ കുടുംബമായി കണക്കാക്കപ്പെട്ടവർ ജാമ്യത്തിലാണ് നടക്കുന്നത്; അതും സാമ്പത്തിക ക്രമക്കേടിന്. റിസർവ് ബാങ്കിൽ കാലാവധി കഴിയുന്നതിനു മുമ്പ് നിർബന്ധപൂർവം പല ഗവർണർമാർക്ക് ഒഴിഞ്ഞുപോകേണ്ടി വന്നിട്ടുണ്ട്. ആസൂത്രണ കമീഷനിലുള്ളവരെ ജോക്കർമാരായി ജനം കണ്ടിട്ടുണ്ട്.
സെമിഫൈനൽ ഫലങ്ങൾ
തെലങ്കാനയിലും മിസോറമിലും ബി.ജെ.പിക്ക് ആരും അവസരം നൽകിയില്ല. ഛത്തിസ്ഗഢിൽ വ്യക്തമാണ് വിധി; ബി.ജെ.പി തോറ്റു. എന്നാൽ, മറ്റു രണ്ടിടങ്ങളിൽ തൂക്കു സഭയായിരുന്നു. 15 വർഷത്തെ ഭരണവിരുദ്ധ വികാരത്തോടാണ് തങ്ങൾ ഏറ്റുമുട്ടിയത്. എന്തായിരുന്നു പോരായ്മയെന്ന് ചർച്ച ചെയ്തു വരുകയാണ്.
കർഷക വായ്പ എഴുതിത്തള്ളൽ
കോൺഗ്രസ് അധികാരത്തിൽവന്ന സംസ്ഥാനങ്ങളിൽ കാർഷിക കടം എഴുതിത്തള്ളിയെന്നത് മോഹന വാഗ്ദാനമാണ്; തട്ടിപ്പാണ്. ഇൗ പ്രഖ്യാപനത്തിെൻറ ഗുണം മിക്ക കർഷകർക്കും കിട്ടില്ല. വളരെക്കുറച്ചു പേർ മാത്രമാണ് ബാങ്കുകളിൽനിന്ന് വായ്പ എടുത്തിട്ടുള്ളത്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.
റഫാൽ ഇടപാട്
ആരോപണങ്ങൾ വകവെക്കാതെ റഫാൽ പോർവിമാന ഇടപാടുമായി മുന്നോട്ടുേപാകും. സൈന്യത്തെ ദുർബലമാക്കാൻ ആഗ്രഹിക്കുന്നവരാണ് ആേരാപണം ഉന്നയിക്കുന്നത്.
എന്തൊക്കെ ആരോപണം ചൊരിഞ്ഞാലും സത്യസന്ധതയുെട വഴിയിൽ മുന്നോട്ടുപോകാനും രാജ്യസുരക്ഷക്ക് പ്രഥമ പരിഗണന കൊടുക്കാനുമാണ് തീരുമാനം.
മിന്നലാക്രമണം
ഉറി ഭീകരാക്രമണത്തിൽ സൈനികർ ജീവനോടെ ചുെട്ടരിക്കപ്പെട്ട ശേഷം തിരിച്ചടിക്കണമെന്ന വികാരം സൈന്യത്തിനും തനിക്കും ഉണ്ടായിരുന്നു.
അങ്ങനെയാണ് മിന്നലാക്രമണം ആസൂത്രണം ചെയ്തത്. ദൗത്യം ജയിച്ചാലും ഇല്ലെങ്കിലും സൂര്യൻ ഉദിക്കുന്നതിനു മുമ്പ് തിരിച്ചെത്തണമെന്നാണ് താൻ സൈനികരോട് ആവശ്യപ്പെട്ടിരുന്നത്. സൈനിക നടപടി നീട്ടിക്കൊണ്ടു പോകരുതെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.