Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്​മീരിൽ ഭീകരനെ...

ജമ്മുകശ്​മീരിൽ ഭീകരനെ വധിച്ചു; ഏറ്റുമുട്ടലിൽ രണ്ട്​ സൈനികർക്ക്​ പരിക്ക്​

text_fields
bookmark_border
ജമ്മുകശ്​മീരിൽ ഭീകരനെ വധിച്ചു; ഏറ്റുമുട്ടലിൽ രണ്ട്​ സൈനികർക്ക്​ പരിക്ക്​
cancel

ശ്രീനഗർ: ജമ്മു കശ്​മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. കശ്​മീരിലെ കുൽഗാം ജില്ലയിലാണ്​ സംഭവം. കശ്​മീർ ഇൻസ്​പെക്​ടർ ജനറൽ വിജയ്​ കുമാറാണ്​ ഇക്കാര്യം സ്ഥിരീകരിച്ചത്​.

ഒരു ഭീകരൻ ഇതുവരെ കൊല്ലപ്പെട്ടു. ഇയാൾ ഒളിച്ചിരുന്ന കെട്ടിടത്തിലെ തെര​ച്ചിൽ പുരോഗമിക്കുകയാണ്​. ഏറ്റുമുട്ടലിൽ രണ്ട്​ സുരക്ഷാ ജീവനക്കാർക്കും രണ്ട്​ നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ടെന്നും ഐ.ജി വ്യക്​തമാക്കി.

രണ്ട്​ ഭീകരർ കെട്ടിടത്തിനുള്ളിൽ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നാണ്​ സംശയം. സി.ആർ.പി.എഫും സൈന്യവും സംഭവസ്ഥലത്തേക്ക്​ എത്തിയിട്ടുണ്ട്​. ബി.എസ്​.എഫ്​ വാഹനത്തിന്​ നേ​െര ഭീകരർ ആക്രമണം നടത്തിയതിനെ തുടർന്നാണ്​ ഏറ്റുമുട്ടലുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encounter
News Summary - LeT terrorist killed by security forces in J-K's Kulgam
Next Story