ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം സർക്കാർ തീരുമാനിക്കട്ടെ -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം 60 ആക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിരമിക്കല്‍പ്രായം ഉയർത്തൽ സര്‍ക്കാറിന്‍റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് ഈ ആവശ്യത്തിൽ മൂന്നു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാൻ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയ ഹൈകോടതി ഉത്തരവ് ശരിവെച്ചു.
ആരോഗ്യ വകുപ്പിന് കീഴിയിലുള്ള അലോപ്പതി ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതായി 2017ല്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നുവെന്നും ഇതേ ആനുകൂല്യം തങ്ങൾക്കും അനുവദിക്കണമെന്നുമായിരുന്നു കേരള ഗവണ്‍മെന്‍റ് ഹോമിയോ മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷനും രണ്ട് ഹോമിയോ ഡോക്ടര്‍മാരും നല്‍കിയ ഹരജികളിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.