Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോ. കഫീൽ ​ഖാനെ...

ഡോ. കഫീൽ ​ഖാനെ ​മോചിപ്പിക്കാൻ രംഗത്തിറങ്ങണം -ജിഗ്​നേഷ്​ മേവാനി

text_fields
bookmark_border
ഡോ. കഫീൽ ​ഖാനെ ​മോചിപ്പിക്കാൻ രംഗത്തിറങ്ങണം -ജിഗ്​നേഷ്​ മേവാനി
cancel

അഹ്​മദാബാദ്​​: സി.എ.എ വിരുദ്ധ പ്രക്ഷോഭത്തി​​​െൻറ പേരിൽ തടവിൽ കഴിയുന്ന ഡോ. കഫീൽ ഖാനെ മോചിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന്​ ആക്​ടിവിസ്​റ്റും ഗുജറാത്ത്​ എം.എൽ.എയുമായ ജിഗ്​നേഷ്​ മേവാനി. ‘‘അധികാരകേന്ദ്രങ്ങൾക്ക്​ മുന്നിൽ സത്യം പറഞ്ഞതിന്​ ഇന്ത്യയിലെ ശ്രദ്ധേയനായ ഒരു ഡോക്ടർ ജയിലിലാണെന്ന കാര്യം ലോകത്തെ അറിയിക്കണം. കൊറോണക്കാലത്ത്​ തടവുകാരെ വിട്ടയക്കുന്ന ഈ വേളയിൽ അദ്ദേഹത്തി​​​െൻറ മോചനത്തിന്​ എല്ലാ പരിശ്രമവും നടത്തണം’’ -അദ്ദേഹം ട്വിറ്ററിൽ ആഹ്വാനം ചെയ്​തു. 

ഡോ. കഫീൽ ഖാ​​​െൻറ അന്യായ തടവിനെതിരെ പ്രോഗ്രസീവ് മെഡികോസ് ആൻഡ്​ സയൻറിസ്​റ്റ്​ ഫോറം (പി.എം.എസ്.എഫ്) ദേശീയ പ്രസിഡൻറ്​ ഡോ. ഹർജിത്​ സിങ്​ ഭട്ടിയുടെ വിഡിയോ സന്ദേശവും മേവാനി ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. 

പൗരത്വ നിയമ ഭേദഗതിക്കെതിരേ 2019ൽ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പ്രസംഗിച്ചതി​​​െൻറ പേരിലാണ് ഡോ. കഫീല്‍ ഖാനെ യു.പി സർക്കാർ ജയിലിലടച്ചത്​. 2020 ജനുവരി 29ന്​ മുംബൈയിൽ വെച്ചാണ്​ ഉത്തർപ്രശേ്​ പ്രത്യേക ദൗത്യസംഘം ഇദ്ദേഹത്തെ പിടികൂടിയത്​. കേസില്‍ അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധമായി കസ്റ്റഡി തുടരുകയും ദേശീയ സുരക്ഷാ നിയമം ചുമത്തുകയുമായിരുന്നു. മേയ് 12ന് അലിഗഢ് ജില്ലാ ഭരണകൂടം ഡോ. കഫീല്‍ ഖാ​​​െൻറ തടവ് ആഗസ്ത് വരെ നീട്ടി. കോവിഡ്​ പശ്​ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിം കോടതി ഉത്തരവും ഇദ്ദേഹത്തി​​​െൻറ കാര്യത്തിൽ നടപ്പാക്കിയില്ല.  

2017ല്‍ യോഗി ആദിത്യ നാഥി​​​െൻറ മണ്ഡലമായ ഉത്തര്‍ പ്രദേശ്​ ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ നൂറോളം കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ വാർത്തകളിൽ നിറഞ്ഞത്​. കുട്ടികളുടെ ഡോക്​ടറായ ഇദ്ദേഹം, സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചാണ്​​ രക്ഷാപ്രവര്‍ത്തം നടത്തിയത്. ഓക്​സിജൻ തീരുമെന്ന കാര്യം ദിവസങ്ങൾക്ക്​ മു​േമ്പ അധികൃതരെ അറിയിച്ചിട്ടും അവഗണിച്ചതാണ്​ കൂട്ടമരണത്തിനിടയാക്കിയതെന്ന്​ അദ്ദേഹം മാധ്യമങ്ങളോട്​ പ്രതികരിച്ചിരുന്നു. ഇതിൽ കലിപൂണ്ട യോഗി ഭരണകൂടം അന്ന്​ തുടങ്ങിയതാണ്​ ഇദ്ദേഹത്തെ വേട്ടയാടൽ. 

സംഭവത്തിനു പിന്നാലെ സസ്‌പെന്‍ഷനിലായ ഡോ. കഫീല്‍ ഖാനെ ഒമ്പതുമാസം ജയലിലടച്ചു. എന്നാൽ, സംഭവത്തെ കുറിച്ച് അന്വേഷിച്ച ഡോക്​ടർമാരടങ്ങിയ അന്വേഷണ കമ്മീഷൻ ഇദ്ദേഹത്തിന്​ ക്ലീൻ ചിറ്റ്​ നൽകി. തുടർന്ന്​ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ജയിൽമോചിതനായ ശേഷം കേരളത്തിലടക്കം സ്വീകരണമേറ്റുവാങ്ങിയ ഇദ്ദേഹം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇതിനിടെയാണ്​ യോഗി സർക്കാർ വീണ്ടും ജയിലിലടച്ചത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jignesh mevaniDr Kafeel KhanUttar PradeshYogi Adityanath
News Summary - Let us make every effort to get Dr. Kafeel released -jignesh mevani
Next Story