Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅറിഞ്ഞിരിക്കണം...

അറിഞ്ഞിരിക്കണം പെരുമാറ്റച്ചട്ടങ്ങൾ

text_fields
bookmark_border
election duty
cancel

തെ​ര​ഞ്ഞെ​ടു​പ്പ്​ നീ​തി​യു​ക്ത​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യാ​ണ്​ ന​ട​​ക്കു​ന്നെ​ന്ന്​ ​ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന ദി​വ​സം മു​ത​ൽ ഫ​ലം പു​റ​ത്തു​വ​രു​ന്ന​തു​വ​രെ പെ​രു​മാ​റ്റ​ച്ച​ട്ടം പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കും.

പ്ര​ധാ​ന ച​ട്ട​ങ്ങ​ള്‍

പെ​രു​മാ​റ്റ​ച്ച​ട്ടം പ്ര​ധാ​ന​മാ​യും എ​ട്ട് ഘ​ട​ക​ങ്ങ​ളി​ലാ​യി​രി​ക്കും. പൊ​തു​ച​ട്ടം, പൊ​തു​യോ​ഗ​ങ്ങ​ള്‍, ഘോ​ഷ​യാ​ത്ര, പോ​ളി​ങ് ദി​വ​സം, പോ​ളി​ങ് ബൂ​ത്തു​ക​ള്‍, നി​രീ​ക്ഷ​ക​ര്‍, അ​ധി​കാ​ര​ത്തി​ലു​ള്ള പാ​ര്‍ട്ടി, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക എ​ന്നി​വ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലു​ള്‍പ്പെ​ടു​ന്ന പ്ര​ധാ​ന കാ​ര്യ​ങ്ങ​ള്‍.

പൊ​തു​ച​ട്ടം

മ​റ്റു രാ​ഷ്​​ട്രീ​യ​പാ​ര്‍ട്ടി​ക​ളെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ ന​യ​ങ്ങ​ളെ​യും പ്ര​വ​ര്‍ത്ത​ന മി​ക​വി​നെ​യും ആ​രോ​ഗ്യ​ക​ര​മാ​യ​രീ​തി​യി​ല്‍ വി​മ​ര്‍ശി​ക്കാ​മെ​ങ്കി​ലും പ​രി​ധി വി​ട്ടാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ന​ട​പ​ടി​യെ​ടു​ക്കും. ജാ​തീ​യ​വും വ​ര്‍ഗീ​യ​വു​മാ​യ വി​കാ​ര​ങ്ങ​ളെ ഉ​യ​ർ​ത്തു​ന്ന​െ​താ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് നേ​ടാ​ൻ വേ​ണ്ടി ചെ​യ്യ​രു​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്ക​രു​ത്. വ്യ​ക്തി​ക​ളു​ടെ സ​മാ​ധാ​ന​പ​ര​വും ശ​ല്യ​മി​ല്ലാ​ത്ത​തു​മാ​യ വീ​ട്ടു​ജീ​വി​ത​ത്തി​നു​ള്ള അ​വ​കാ​ശം ഹ​നി​ക്കാ​ൻ പാ​ടി​ല്ല. പ​ണം കൊ​ടു​ത്ത് വോ​ട്ട​ര്‍മാ​രെ സ്വാ​ധീ​നി​ക്കാ​നോ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളി​ല്ലാ​തെ വി​മ​ര്‍ശി​ക്കാ​നോ പാ​ടി​ല്ല.

പൊ​തു​യോ​ഗ​ങ്ങ​ള്‍

പൊ​തു​യോ​ഗ​ങ്ങ​ളോ റാ​ലി​ക​ളോ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ നി​ര്‍ബ​ന്ധ​മാ​യും അ​താ​ത് ലോ​ക്ക​ല്‍ പൊ​ലീ​സി​ൽ​നി​ന്ന്​ അ​നു​മ​തി വാ​ങ്ങ​ണം. റാ​ലി​ക​ള്‍ക്ക് വേ​ണ്ട സു​ര​ക്ഷ അ​താ​ത് ലോ​ക്ക​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കാ​യി​രി​ക്കും.

ഘോ​ഷ​യാ​ത്ര​ക​ള്‍

എ​തി​രാ​ളി​ക​ളു​ടെ കോ​ല​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നോ ക​ത്തി​ക്കാ​നോ പാ​ടി​ല്ല. ഒ​രേ റൂ​ട്ടി​ല്‍ ര​ണ്ട് എ​തി​ര്‍ പാ​ര്‍ട്ടി​ക്കാ​ര്‍ റാ​ലി ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ പ​ര​സ്പ​രം അ​ഭി​മു​ഖീ​ക​രി​ക്കാ​ത്ത​ത​ര​ത്തി​ല്‍ വേ​ണം ഇ​വ ന​ട​ത്താ​ന്‍.

പോ​ളി​ങ് ദി​വ​സം

സ്വ​ത​​ന്ത്ര​വും നി​ഷ്​​പ​ക്ഷ​വും സ​മാ​ധാ​ന​പ​ര​വു​മാ​യ പോ​ളി​ങ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണം. പാ​ര്‍ട്ടി​ക​ൾ അ​വ​രു​ടെ അം​ഗീ​കൃ​ത പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി അ​നു​യോ​ജ്യ​മാ​യ ബാ​ഡ്​​ജ്​/ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ അ​നു​വ​ദി​ക്ക​ണം. വോ​ട്ട​ർ​മാ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ സ്ലി​പ്പി​ൽ ചി​ഹ്ന​മോ സ്​​ഥാ​നാ​ർ​ഥി​യു​ടെ പേ​രോ പാ​ർ​ട്ടി​യോ രേ​ഖ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​ന​ത്തി​ലും 48 മ​ണി​ക്കൂ​ർ മു​മ്പും മ​ദ്യം വി​ത​ര​ണം ചെ​യ്യാ​നോ വി​ള​മ്പാ​നോ പാ​ടി​ല്ല.

പോ​ളി​ങ് ബൂ​ത്തു​ക​ള്‍:

വോ​ട്ട​ര്‍മാ​രും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​െൻറ പാ​സു​ള്ള​വ​രും ഒ​ഴി​കെ മ​റ്റാ​രെ​യും പോ​ളി​ങ്​ ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. പോ​ളി​ങ് ബൂ​ത്തി​െൻറ 100 മീ​റ്റ​ര്‍ പ​രി​ധി​ക്ക​ക​ത്ത് ഒ​രു​ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും വോ​ട്ട് പി​ടി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പാ​ടി​ല്ല.

നി​രീ​ക്ഷ​ക​ർ:

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​രീ​ക്ഷ​ക​രെ നി​യ​മി​ക്കും. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കോ അ​വ​രു​ടെ ഏ​ജ​ൻ​റു​മാ​ർ​ക്കോ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ്യ​ക്ത​മാ​യ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ നി​രീ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താം.

ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​ക​ൾ​ക്ക്​ മേ​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍:

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കേ​ന്ദ്ര​ത്തി​ലെ​യും സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും അ​ധി​കാ​ര പാ​ര്‍ട്ടി​ക​ള്‍ക്ക് ബാ​ധ​ക​മാ​ണ്. മ​ന്ത്രി​മാ​ർ അ​വ​രു​ടെ ഒൗ​ദ്യോ​ഗി​ക യാ​ത്ര​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര​ക​ളും യോ​ജി​പ്പി​ക്ക​രു​ത്. സ​ർ​ക്കാ​ർ ചെ​ല​വി​ലു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ സൗ​ക​ര്യ​ത്തി​നാ​യി വി​നി​യോ​ഗി​ക്ക​രു​ത്. പൊ​തു​സ്ഥ​ല​ങ്ങ​ൾ കു​ത്ത​ക​യാ​ക്കി​വെ​ക്ക​രു​ത്. ​െറ​സ്​​റ്റ്​ ഹൗ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ഭ​രി​ക്കു​ന്ന പാ​ർ​ട്ടി കു​ത്ത​ക​യാ​ക്കി വെ​ക്ക​രു​ത്.

പൊ​തു​പ​ണം ഉ​പ​യോ​ഗി​ച്ച്​ പൊ​തു സ്വ​കാ​ര്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​റി​െൻറ നേ​ട്ട​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​ര​സ്യ​മോ വാ​ർ​ത്ത​യോ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ചാ​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ൾ ​​ഗ്രാ​ൻ​റു​ക​ളോ ധ​ന​സ​ഹാ​യ​മോ അ​നു​വ​ദി​ക്കാ​നും വാ​ഗ്​​ദാ​നം ന​ൽ​കാ​നും പാ​ടി​ല്ല. പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള ത​റ​ക്ക​ല്ലി​ട​ൽ, പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള വാ​ഗ്​​ദാ​നം, സ​ർ​ക്കാ​ർ വ​കു​പ്പി​ലും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലു​മു​ള്ള താ​ൽ​ക്കാ​ലി​ക നി​യ​മ​നം തു​ട​ങ്ങി​യ​വ പാ​ടി​ല്ല.

പ്ര​ക​ട​ന​പ​ത്രി​ക:

ഭ​ര​ണ​ഘ​ട​ന ത​ത്ത്വ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യ ആ​ശ​യ​ങ്ങ​ൾ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല. പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ ഉ​ള്ള​ട​ക്കം പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി​രി​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച വാ​ഗ്​​ദാ​ന​ങ്ങ​ൾ ആ​കാം. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ​യു​ടെ വി​ശു​ദ്ധി ഇ​ല്ലാ​താ​ക്കു​ന്ന​തും അ​ന്യാ​യ​മാ​യ വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ൽ​കി വോ​ട്ട​ർ​മാ​രി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​തു​മാ​യ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ പാ​ർ​ട്ടി​ക​ൾ വി​ട്ടു​നി​ൽ​ക്ക​ണം.

പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചാ​ല്‍

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചാ​ല്‍ ക​മീ​ഷ​ന്‍ രാ​ഷ്​​ട്രീ​യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും പാ​ര്‍ട്ടി​ക​ള്‍ക്കും നോ​ട്ടീ​സ് ന​ൽ​കും. നോ​ട്ടീ​സ് ല​ഭി​ച്ച​യു​ട​നെ അ​വ​ര്‍ക്ക് മ​റു​പ​ടി സ​മ​ര്‍പ്പി​ക്കാം. കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് സ്വ​മേ​ധ​യാ സ​മ്മ​തി​ച്ചാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നി​ല്‍നി​ന്ന്​ രേ​ഖാ​മൂ​ല​മു​ള്ള ശാ​സ​ന ല​ഭി​ക്കും.

വ​ള​രെ വ​ലി​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് ഐ.​പി.​സി അ​നു​സ​രി​ച്ചോ ഇ​ന്‍കം ടാ​ക്സ് ആ​ക്ട് അ​നു​ബ​ന്ധ​മാ​ക്കി​യോ കേ​സെ​ടു​ക്കാ​വു​ന്ന​താ​ണ്. വ​ര്‍ഗീ​യ​മാ​യ​രീ​തി​യി​ല്‍ വി​കാ​രം രൂ​പ​പ്പെ​ടു​ത്തി വോ​ട്ട് ക​ര​സ്ഥ​മാ​ക്കു​ക/ പ​ണം ന​ല്‍കി​യു​ള്ള വോ​ട്ട് എ​ന്നി​വ​ക്ക് ക​മീ​ഷ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കും. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ർ​ട്ടി​ക​ളെ​യും നേ​താ​ക്ക​ളെ​യും കു​റി​ച്ച്​ മോ​ശം പ്ര​തി​ച്ഛാ​യ​ക്ക്​ വ​ഴി​വെ​ക്കു​മെ​ന്ന​തി​നാ​ൽ മി​ക്ക​വ​രും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​നാ​ണ്​ ശ്ര​മി​ക്കാ​റു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:model code of conductassembly election 2021
News Summary - lets know model code of conduct
Next Story