‘ജീവൻ രക്ഷിക്കാൻ വഴി തുറക്കണം’ ;ചീഫ് ജസ്റ്റിസിന് പ്രവാസിയുടെ കത്ത്
text_fieldsദുബൈ: ബഹുമാനപ്പെട്ട ചീഫ്ജസ്റ്റിസ് അറിയുന്നതിന് സർ, ഒമ്പതു വർഷം മുൻപ് വൃക്ക മാ റ്റിവെച്ചയാളാണു ഞാൻ. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രവാസമേ മാർഗമുണ്ടായിരുന ്നുള്ളൂ. ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. 24 മണിക്കൂറിൽ 17 ഗുളിക കഴിക്കണം. നാട്ടിൽ ന ിന്നാണ് ഗുളികകൾ കൊണ്ടുവരുന്നത്. താമസിക്കുന്ന രാജ്യത്തെ സംവിധാനങ്ങൾ താങ്ങാനാവില്ല. നാട്ടിൽ എത്തി പരിശോധിച്ച് മരുന്ന് വാങ്ങേണ്ട സമയമാണിത്. വിമാനം ഇല്ലാത്തതിനാൽ പോകാനായിട്ടില്ല. മരുന്ന് അവസാനത്തിലാണ്. ജീവിക്കാനുള്ള,കുടുംബം പോറ്റുവാനുള്ള ഇന്ത്യൻ പൗരെൻറ മൗലിക അവകാശമായി കണക്കാക്കി വിഷയത്തിൽ അനുകൂല നടപടി സ്വീകരിക്കണം. യാത്രക്ക് അവസരമൊരുക്കണം.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ കക്ഷിചേർന്ന് യു.എ.ഇയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് സമർപ്പിച്ച സങ്കട ഹരജിയാണിത്. അഡ്വ. ജോസ് എബ്രഹാം മുേഖന പ്രവാസി സംഘടനകൾ വെള്ളിയാഴ്ച സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ കക്ഷി ചേരാൻ ഇങ്ങനെ ഇരുനൂറിലേറെ പേരാണ് രംഗത്തു വന്നത്. ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ, ഗർഭിണികൾ, വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർ തുടങ്ങി വിവിധ തുറകളിലുള്ള ആളുകൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് നിയമനടപടി ഏകോപിപ്പിക്കുന്ന ഹംപാസ് ചീഫ് കോ ഒാർഡിനേറ്റർ ഇൗസാ അനീസ് ഗൾഫ് മാധ്യമത്തോടു പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. സീനിയർ അഭിഭാഷകൻ സഞ്ജയ് ഹെഡ്ഗേയും പ്രവാസികൾക്കായി ഹാജരാവും. യു.എസിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ വിഭ ദത്ത മഖീജയും യു.എ.ഇയിലെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അഡ്വ. പി.വി. ദിനേശ് മുഖേനെ ഐ.പി.എയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.