മുൻ ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രതികാരത്തിെൻറ ബലിയാടാക്കുന്നതിൽ ഉത്കണ്ഠ
text_fieldsന്യൂഡൽഹി: മുൻകേന്ദ്രമന്ത്രി പി. ചിദംബരത്തെ തിഹാർ ജയിലിൽ എത്തിച്ച ഐ.എൻ.എക്സ് മീഡിയ കേസിൽ ധനമന്ത്രാലയത്തിലെ നാലു മുൻ ഉദ്യോഗസ്ഥർക്ക് എതിരായ കുറ്റവിചാരണ നടപടിയിൽ ഉത്കണ്ഠയുമായി സർവീസിൽ നിന്ന് വിരമിച്ച 71 ഉദ്യോഗസ്ഥർ.
മലയാളികളായ മുൻകാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ, ദേശീയ സുരക്ഷ മുൻ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ എന്നിവരടക്കമുള്ള പ്രമുഖരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയത്. പഴയകാല ഫയലുകൾ കുത്തിപ്പൊക്കുന്നതിന് യുക്തിസഹമായ സമയപരിധി നിശ്ചയിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട പദവിയിൽ ഇരുന്നവരെ കുറ്റവിചാരണക്ക് വിധേയമാക്കുന്ന രീതി സത്യസന്ധരായ ഓഫീസർമാരെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കും.
മുൻവിദേശകാര്യ സെക്രട്ടറി സുജാത സിങ്, പഞ്ചാബ് മുൻ ഡി.ജി.പി ജൂലിയോ റിബേറോ തുടങ്ങിയവരും പ്രധാനമന്ത്രിക്കുള്ള കത്തിൽ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു. പദവിയിലിരിക്കുന്നവരോ, ഇരുന്നവരോ ആയ ചിലരെ ഉന്നം വെക്കുന്ന പ്രതികാര നടപടി അരുതെന്ന് അവർ പറഞ്ഞു. രാഷ്ട്രീയമായ ലക്ഷ്യങ്ങൾ മുൻനിർത്തയുള്ള ക്രിമിനൽ നടപടികളുടെ തിക്തഫലം ഉദ്യോഗസ്ഥർ അനുഭവിക്കേണ്ടി വരുന്നത് ഇവർ ചോദ്യം ചെയ്തു.
ഐ.എൻ.എക്സ് മീഡിയക്ക് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് അനുമതി നൽകിയതുമായി ബന്ധപ്പെട്ട നിതി ആയോഗ് മുൻ സി.ഇ.ഒ സിന്ധുശ്രീ കുല്ലറെയും മറ്റും പ്രോസിക്യുട്ട് ചെയ്യാൻ കഴിഞ്ഞ മാസമാണ് സർക്കാർ സി.ബി.ഐക്ക് അനുമതി നൽകിയത്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായുള്ള മന്ത്രാലയത്തിെൻറ മുൻസെക്രട്ടറി അനൂപ് കെ. പൂജാരി, ധനകാര്യ മന്ത്രാലയ മുൻഡയറക്ടർ പ്രബോധ് സക്സേന, സാമ്പത്തിക കാര്യ മുൻ അണ്ടർ സെക്രട്ടറി രവീന്ദ്ര പ്രസാദ് എന്നിവരാണ് മറ്റു മൂന്നുപേർ.
കുറ്റവിചാരണക്ക് സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് അറസ്റ്റിലായ പി. ചിദംബരം ഒരു മാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.