നിയമങ്ങൾ ‘ചുട്ടെടുക്കു’ന്നതിൽ ആശങ്ക
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ പരിശോധനക്ക് വിധേയമാക്കാതെ നിയമങ്ങൾ തിരക്കിട്ട് ‘ചു െട്ടടുക്കുന്നതിൽ’ ആശങ്ക അറിയിച്ച് 17 പ്രതിപക്ഷ പാർട്ടികൾ രാജ്യസഭ അധ്യക്ഷൻ വെങ്ക യ്യ നായിഡുവിന് കത്തെഴുതി. കീഴ്വഴക്കങ്ങളുടെ ലംഘനമാണ് ഇതെന്നും പാർട്ടികൾ കത്തിൽ ചൂണ്ടിക്കാട്ടി. പാർലമെൻറിെൻറ സ്ഥിരം സമിതികളുടെയും സെലക്റ്റ് കമ്മിറ്റികളുടെയും പരിശോധനക്ക് വിധേയമാക്കാതെ നിയമം നിർമിക്കുന്നതിനെതിരെ കടുത്ത രോഷം രേഖപ്പെടുത്തുകയാണെന്ന് നേതാക്കൾ കത്തിൽ കുറിച്ചു. നിയമനിർമാണവുമായി ബന്ധപ്പെട്ട നമ്മുടെ ആരോഗ്യകരമായ പാരമ്പര്യങ്ങളിൽനിന്നും പാർലമെൻറ് തുടർന്നുവരുന്ന രീതികളിൽനിന്നുമുള്ള വ്യതിചലനമാണിത്. 14ാം ലോക്സഭയിൽ 60 ശതമാനം ബില്ലുകളും 15ാം ലോക്സഭയിൽ 71 ശതമാനം ബില്ലുകളും പാർലമെൻററി സമിതികളുടെ പരിേശാധനക്ക് വിട്ടിരുന്നു. ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയ 16ാം ലോക്സഭയിൽ ഇത് 26 ശതമാനമായി കുറഞ്ഞു.
ഇപ്പോഴത്തെ 17ാം ലോക്സഭ 14 ബില്ലുകൾ പാസാക്കി ക്കഴിഞ്ഞു. ഒരു ബിൽ പോലും പാർലമെൻററി സമിതിക്കോ സെലക്ട് കമ്മിറ്റിക്കോ വിട്ടിട്ടില്ല. 11 ബില്ലുകൾ കൂടി സഭയിൽ കൊണ്ടുവന്ന് പാസാക്കാനിരിക്കുകയാണ്. പ്രതിപക്ഷശബ്ദം രാജ്യസഭയിൽ ഇല്ലാതാക്കാനുള്ള നീക്കങ്ങൾക്കെതിരെയും നടപടി വേണം. നിയമത്തിെൻറ ആവശ്യകത തങ്ങൾക്ക് ബോധ്യമുണ്ട്. എന്നാൽ, അതിെൻറ ഭാഗമായി കീഴ്വഴക്കങ്ങൾ റദ്ദാക്കുന്നത് യഥാർഥലക്ഷ്യങ്ങളെ തമസ്കരിക്കുന്നതിന് തുല്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസ്, സമാജ്വാദി പാർട്ടി, ഇടതുപക്ഷ പാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, തെലുഗുദേശം, ബി.എസ്.പി, ആർ.ജെ.ഡി തുടങ്ങി 17 പാർട്ടികളുടെ നേതാക്കളാണ് കത്തിൽ ഒപ്പുവെച്ചത്.
ഏറെ വിവാദമായ വിവരാവകാശ നിയമ ഭേദഗതി ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ ശേഷം അത് വിടാതിരിക്കാൻ എതിർത്ത് വോട്ടുചെയ്ത പാർട്ടികളും സർക്കാറിനെ സഹായിക്കാൻ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്ന പാർട്ടികളും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.