ജോയിന്‍റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ എൽ.ജി.ബി.ടി.ക്യു വ്യക്തികൾക്ക് ഇനി നിയന്ത്രണമില്ല
text_fieldsന്യൂഡൽഹി: എൽ.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയിൽപെട്ട ആളുകൾക്ക് ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ഇനി നിയന്ത്രണമില്ലെന്ന് ധനമന്ത്രാലയം. 2023 ഒക്ടോബർ 17ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നിയന്ത്രണം ഒഴിവാക്കിയിരിക്കുന്നത്. മാത്രമല്ല, ക്വിയർ റിലേഷൻഷിപ്പിലുള്ള വ്യക്തിയെ നോമിനിയാക്കുന്നതിനും ഇനി തടസ്സമില്ല.
Advisory regarding opening joint bank account and nomination thereof by persons of Queer community.#DFS_India pic.twitter.com/rf1ngKsPEa
— DFS (@DFS_India) August 29, 2024
ആഗസ്റ്റ് 21ന് എല്ലാ വാണിജ്യ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം പറയുന്നു.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സഹായിക്കുന്നതിന് എല്ലാ ഫോമുകളിലും ആപ്ലിക്കേഷനുകളിലും 'മൂന്നാം ലിംഗം' എന്ന പ്രത്യേക കോളം ഉൾപ്പെടുത്താൻ 2015-ൽ ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതേതുടർന്ന് ബാങ്കുകൾ വിവിധ സേവനങ്ങളുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.