ബജറ്റ് പ്രഖ്യാപനത്തിന് തലേദിനം എൽ.െഎ.സി വരുമാനം 1,228 കോടി
text_fieldsതിരുവനന്തപുരം: ഒാഹരി വിറ്റഴിക്കൽ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് അവതരണത്തിെൻറ തല േദിനം മാത്രം ലൈഫ് ഇൻഷുറൻസ് കോർപറേഷെൻറ വരുമാനം 1,228 കോടി രൂപ.
രാജ്യത്തെ ഏറ്റവു ം വലിയ ധനകാര്യ സ്ഥാപനമായ എൽ.െഎ.സി കഴിഞ്ഞ വർഷം കേന്ദ്ര സർക്കാറിന് ലാഭവിഹിതം നൽകി യത് 2,418.94 കോടിയും. ഇൻഷുറൻസ് മേഖലയിൽ 20 വർഷമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക ളെക്കാൾ പ്രീമിയം വരുമാനത്തിലും പോളിസി എണ്ണത്തിലും ഏറെ മുന്നിൽ നിൽക്കുേമ്പാഴാണ് ഒാഹരി വിൽപന.
ഒമ്പത് വർഷത്തിനിടെ ആയിരം കോടിയിൽ അധികമാണ് എൽ.െഎ.സി ലാഭവിഹിതമായി കേന്ദ്രത്തിന് നൽകിയത്. ലാഭവിഹിതത്തിെൻറ 95 ശതമാനവും എൽ.െഎ.സി പോളിസി എടുത്തവർക്ക് ബോണസായി നൽകുന്നു. 1956ൽ അഞ്ച് കോടി രൂപ മുതൽമുടക്കിയാണ് എൽ.െഎ.സി ആരംഭിച്ചത്. നിലവിലെ ആസ്തി 31.5 ലക്ഷം കോടി രൂപയും ലൈഫ് ഫണ്ട് (ആകെ ഫണ്ട്) 28.5 ലക്ഷം കോടിയുമാണ്.
ജനുവരിയിലെ കണക്ക് പ്രകാരം സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് എൽ.െഎ.സിയുടെ മാർക്കറ്റ് ഷെയർ പ്രീമിയം വരുമാനത്തിൽ 76 ശതമാനവും പോളിസി എണ്ണത്തിെൻറ കാര്യത്തിൽ 72 ശതമാനവുമാണ്. 15 വർഷമായി ആഗോളാടിസ്ഥാനത്തിൽ ക്ലെയിം സെറ്റിൽമെൻറിൽ എൽ.െഎ.സി ഒന്നാമതാണ്- 99.35 ശതമാനം മുതൽ 99.99 ശതമാനം വരെ. ഒാഹരി വിൽപനയിലൂടെ ഇതിെൻറ താളം തെറ്റും.
ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ കേന്ദ്ര സർക്കാറിെൻറ സെക്യൂരിറ്റികൾക്ക് എൽ.െഎ.സി നൽകിയത് 10,35,828 കോടി. സംസ്ഥാന സർക്കാർ സെക്യൂരിറ്റികളിലും മറ്റും 8,44,251 കോടി. സാമൂഹികസുരക്ഷ മേഖല- 2,61,027 കോടി, ഭവന മേഖല- 54,285 കോടി, റോഡ്, പാലം, തുറമുഖം, റെയിൽവേ വികസനം - 65,620 കോടി, വൈദ്യുതി ആവശ്യം - 1,08,154 കോടി, ജലസേചനം, കുടിവെള്ള വിതരണം, സ്വീവറേജ് -1,500 കോടിയും ഇതുവരെ എൽ.െഎ.സി നൽകി.
സാമൂഹികസുരക്ഷ ഉൾപ്പെടെ വിവിധ മേഖലകളിൽ േകാടിക്കണക്കിന് രൂപ നൽകിയ ഇൗ സ്ഥാപനത്തെ സ്വകാര്യവത്കരിക്കുന്നത് രാജ്യത്തിെൻറ പശ്ചാത്തല വികസനത്തെ തന്നെ തകിടംമറിക്കുമെന്ന് എൽ.െഎ.സി ഏജൻറ്സ് ഒാർഗനൈസേഷൻ ഒാഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. പി.ജി. ദിലീപ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഒാഹരികൾ വിറ്റഴിക്കുന്നതോടെ സർക്കാറിന് ലഭിക്കുന്ന വരുമാനം ഇല്ലാതാവും. അതിനേക്കാൾ പോളിസി ഉപഭോക്താക്കൾക്ക് സർക്കാറിൽനിന്ന് ലഭിക്കുന്ന സോവറിൻ ഗാരൻറിയും ഇല്ലാതായേക്കും -ദിലീപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.