മിന്നലാക്രമണത്തെ രാഷ്ട്രീയവൽകരിച്ചെന്ന് മുൻ സൈനിക മേധാവി VIDEO
text_fieldsചണ്ഡിഗഡ്: മിന്നലാക്രമണത്തിന് ആവശ്യത്തിലധികം പ്രചാരണം നൽകിയെന്നും സംഭവത്തെ രാഷ്ട്രീയവൽകരിച്ചെന്നും മുൻ സൈ നിക മേധാവി ലഫ്. ജനറൽ ഡി.എസ്. ഹൂഡ. കാര്യങ്ങളെ വലിയ രീതിയിൽ പർവതീകരിക്കുകയാണ് ചെയ്തത്. ഇത് സൈന്യത്തിന് ഗുണകരമല്ലെ ന്നും ഡി.എസ്. ഹൂഡ വ്യക്തമാക്കി. ചണ്ഡിഗഡിൽ സൈനിക ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മ ിന്നലാക്രമണം ആവശ്യമായിരുന്നു. അത് സൈന്യത്തിന് നടത്തിയേ മതിയാകൂ. എന്നാൽ, സംഭവത്തെ രാഷ്ട്രീയവൽകരിച്ചു. അത് നല്ലതാണോ അല്ലയോ എന്ന് രാഷ്ട്രീയക്കാർ പറയേണ്ടിയിരിക്കുന്നുവെന്ന് ഹൂഡ ചൂണ്ടിക്കാട്ടി.
വിജയത്തെ കുറിച്ച് ആവേശമുണ്ടാവുക സ്വഭാവികമാണ്. മിന്നലാക്രമണത്തിന്‍റെ വിജയത്തിന് അമിത പ്രചാരണം കൊടുക്കുന്നതും രാഷ്ട്രീയവൽകരിക്കാൻ ശ്രമിക്കുന്നതും ദോഷം മാത്രമേ ചെയ്യൂ. മിന്നലാക്രമണങ്ങൾ രഹസ്യമായി നടത്തുന്നതാണ് നല്ലതെന്നും ഹൂഡ വ്യക്തമാക്കി.
2016 സെപ്റ്റംബർ 29ന് അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയപ്പോൾ വടക്കൻ സൈനിക കമാണ്ടറായിരുന്നു ഡി.എസ്. ഹൂഡ. പാകിസ്താൻ തീവ്രവാദികൾ ഉറിയിലെ സൈനിക കേന്ദ്രത്തിന് നേർക്ക് നടത്തിയ ആക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.