കശ്മീർ: നേതാക്കളെ അടച്ച ഹോട്ടലിൽ എലികളുടെ വിളയാട്ടം; രണ്ടുപേർക്ക് കടിയേറ്റു
text_fieldsശ്രീനഗർ: കശ്മീരിൽ പ്രമുഖ നേതാക്കെള തടവിലിടാൻ ജയിലാക്കി മാറ്റിയ ആഡംബര ഹോട്ടലിൽ എലികളുടെ വിളയാട്ടം. ഇവിടെ കഴിയുന്ന രണ്ട് മുതിർന്ന നേതാക്കൾക്ക് കടിയേറ്റു. ദാൽ തടാക തീരത്ത് സ്ഥിതിചെയ്യുന്ന ‘സെേൻറാർ ലേക് വ്യു ഹോട്ടൽ’ 35 രാഷ്ട്രീയ തടവുകാരെ താമിസിപ്പിച്ചിരിക്കുന്ന സബ് ജയിൽ ആണ് ഇപ്പോൾ. വി.വി.ഐ.പികൾ അടക്കമുള്ളവരാണ് തടവിനും നിരീക്ഷണങ്ങൾക്കും പുറമെ എലിശല്യം കൂടി സഹിച്ച് ദുരിതജീവിതം നയിക്കുന്നത്.
ഈ സബ്ജയിലിൽ ആണ് നാഷനൽ കോൺഫറൻസ് ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ, പീപ്ൾ കോൺഫറൻസ് ചെയർമാൻ സജ്ജാദ് ലോൺ, പി.ഡി.പി ജനറൽ സെക്രട്ടറി നിസാമുദ്ദീൻ ഭട്ട്, ഐ.എ.എസ് വിട്ട് രാഷ്ട്രീയത്തിൽ വന്ന ഷാ ഫൈസൽ എന്നിവർ അടക്കമുള്ള പ്രമുഖരെ അടച്ചത്. എലികൾ രംഗപ്രവേശം ചെയ്തതോടെ ഹോട്ടൽ കെട്ടിടം ഭയത്തിെൻറ കേന്ദ്രമായി മാറി. പി.ഡി.പി ജനറൽ സെക്രട്ടറി നിസാമുദ്ദീൻ ഭട്ട്, മുൻ പി.ഡി.പി മന്ത്രി ഖലീൽ ബന്ദിെൻറ മകൻ മുഖ്താർ ബന്ദ് എന്നിവർക്കാണ് എലിയുടെ കടിയേറ്റത്. ഭട്ടിന് ചെറിയ മുറിവാണെങ്കിൽ മുഖ്താർ ബന്ദിനേറ്റ മുറിവ് ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അണുബാധയുണ്ടാവാതിരിക്കാൻ ഇദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകി. രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഇവരെ കാണാൻ ബന്ധുക്കളെ അനുവദിക്കുന്നത്.
ഉറ്റവരെ കാണാൻ അവശരായി കാത്തുനിൽക്കുന്നവരുടെ നീണ്ട വരിയാണ് സബ് ജയിലിനുമുന്നിൽ. സബ് ജയിലുകൾ തെൻറ അധികാരപരിധിയിൽ പെടുന്നതല്ലെന്നായിരുന്നു സംഭവത്തിൽ ജമ്മു-കശ്മീർ ഡി.ജി.പി വി.കെ. സിങ്ങിെൻറ പ്രതികരണം. 370ാം വകുപ്പ് എടുത്തുകളഞ്ഞശേഷം രാഷ്ട്രീയക്കാരും പ്രശ്നസാധ്യതയുള്ളവരുമടക്കം 2000 ത്തോളം പേരെയാണ് വിവിധ ജയിലുകളിൽ തടവിലിട്ടത്. ഇതിൽ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലയെയും മെഹ്ബൂബ മുഫ്തിയെയും ഹരി നിവാസ് പാലസ്, ചെസ്മ ഷാഹി ടൂറിസം ഹട്ട് എന്നിവിടങ്ങളിലാണ് അടച്ചത്. സബ് ജയിലുകൾ സി.സി.ടി.വിയുടെ നിരീക്ഷണ വലയത്തിലാണ്. തടവുകാരുടെ പ്രവൃത്തികളെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
സ്ഥിതി ശാന്തെമങ്കിലും ജനജീവിതം സ്തംഭനാവസ്ഥയിലെന്ന് സർക്കാർ
ശ്രീനഗർ: ജമ്മു-കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ഭൂരിഭാഗം പ്രദേശങ്ങളിലും നിയന്ത്രണങ്ങൾക്ക് അയവുവരുത്തിെയന്നും അധികൃതർ. അതേസമയം, തുടർച്ചയായി 29ാം ദിവസവും നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിച്ചുവെന്നും സർക്കാർ വൃത്തങ്ങൾ സമ്മതിക്കുന്നു. താഴ്വരയിലെ മിക്ക മേഖലകളിലും ബാരിക്കേഡുകൾ ഒഴിവാക്കിയെങ്കിലും സുരക്ഷാസേന വിന്യാസം തുടരുകയാണ്.
76 എക്സ്ചേഞ്ചുകൾക്കു കീഴിൽ ലാൻഡ് ഫോൺ സേവനങ്ങൾ പുനരാരംഭിച്ചു. എന്നാൽ, ശ്രീനഗറിലെ ലാൽചൗക്ക്, പ്രസ് എൻക്ലേവ് എന്നിവിടങ്ങളിൽ ഫോൺ ലഭ്യമല്ല. താഴ്വരയിലെ 105 ൽ 82 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിയന്ത്രണങ്ങൾക്ക് അയവുവരുത്തി. ഞായറാഴ്ച ഒരു അനിഷ്ടസംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല.
സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളുമെല്ലാം ഒരു മാസത്തോളമായി അടഞ്ഞുകിടക്കുന്നതിനാൽ സ്തംഭനാവസ്ഥ തുടരുകയാണെന്ന കാര്യം സർക്കാർതന്നെ പറയുന്നുണ്ട്. പൊതു ഗതാഗത സംവിധാനവും പുനഃസ്ഥാപിച്ചിട്ടില്ല. ആഗസ്റ്റ് അഞ്ചു മുതൽ റദ്ദാക്കപ്പെട്ട മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങളും തിരിച്ചുകൊണ്ടുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.