ജീവിതം @ ഒാഫ്ലൈൻ
text_fieldsന്യൂഡൽഹി: ഡിജിറ്റൽ നിരക്ഷരത പ്രായമായവരെ പാർശ്വവത്കരിക്കുന്നതായി സർവേ. നിത്യജീവിതത്തിൽ കമ്പ്യൂട്ടർവത്കരണം വ്യാപകമാകുന്നത് വയോജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നു. എയ്ജ്വെൽ ഫൗണ്ടേഷൻ സർവേ ഡൽഹി മേഖലയിലെ 5000 പേരിൽ ആഗസ്റ്റ്-െസപ്റ്റംബർ മാസങ്ങളിൽ നടത്തിയ സർവേയുടെ ഫലമാണ് പുറത്തുവന്നത്.
5000 പേരിൽ 85.8 ശതമാനവും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിരക്ഷരരാണ്. അത്യാധുനിക ആശയവിനിമയോപാധികളായ കമ്പ്യൂട്ടർ, ഇൻറർനെറ്റ്, ലാപ്ടോപ്, ടാബ്, സ്മാർട്ട്ഫോൺ തുടങ്ങിയവയിൽ നീന്തിത്തുടിക്കുന്ന ‘ന്യൂ ജനറേഷനു’മായി ബന്ധം അറ്റ നിലയിലാണ് പഴയ തലമുറ.സ്വന്തം കുടുംബത്തിലെ യുവതലമുറയുമായി സംസാരിക്കാൻപോലും കഴിയാത്ത സ്ഥിതിയാണെന്ന് 85 ശതമാനവും പറയുന്നു. ചെറുപ്പക്കാരുടെ ഭാഷ തങ്ങൾക്ക് മനസ്സിലാകുന്നില്ല. സുഹൃത്തുക്കളും ബന്ധുക്കളുമായി ‘ചാറ്റ്’ ചെയ്യാൻ അറിയില്ല. ഇതുമൂലം ഒറ്റപ്പെട്ട് കഴിയേണ്ട ഗതികേടിലാണിവർ.
വീടിനു പുറത്തും ഒറ്റപ്പെടലുണ്ട്. സർക്കാർ സഹായങ്ങളെക്കുറിച്ച് അറിയുന്നില്ല. ഇൻറർനെറ്റ് ബാങ്കിങ് അന്യമാണ്. ഒാൺലൈനായി ബില്ലടക്കാനാകുന്നില്ല. ഒരു ആവശ്യത്തിന് എവിടേക്കെങ്കിലും കയറിച്ചെന്നാൽ അവിടെ തീർത്തും അന്യനായി മാറുന്നു. ഡിജിറ്റൽവത്കരണം ജീവിതത്തിന് അതിവേഗം നൽകുമെന്ന ധാരണ തിരുത്തിയെഴുതുകയാണ് വയോജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.