മുംബൈ സ്ഫോടന പരമ്പര: അബു സലീമിന് ജീവപര്യന്തം; രണ്ടു പ്രതികൾക്ക് വധശിക്ഷ
text_fieldsമുംബൈ: 257 പേർ കൊല്ലപ്പെട്ട 1993ലെ മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതികളായ താഹിർ മർച്ചൻറ്, ഫിറോസ് അബ്ദുൽ റാഷിദ് ഖാൻ എന്നിവർക്ക് വധശിക്ഷ. അധോലോക നായകൻ അബൂ സലീമിനും കരീമുല്ല ഖാനും ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും. റിയാസ് അഹ്മദ് സിദ്ദീഖിക്ക് 10 വർഷം തടവ്. രണ്ടാംഘട്ട വിചാരണക്കുശേഷമാണ് മുംബൈ പ്രേത്യക ടാഡ കോടതി ജഡ്ജി ജി.എ. സനപ് വിധി പ്രസ്താവിച്ചത്. ക്രിമിനൽ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മറ്റൊരു പ്രതിയായ അബ്ദുൽ ഖയ്യൂമിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. വിധി കേട്ട അബൂ സലീം കോടതിയിൽ പൊട്ടിക്കരഞ്ഞു. പ്രതികൾക്കെതിരെ ചുമത്തിയ രാജ്യത്തിനെതിരെ യുദ്ധംചെയ്യൽ കുറ്റം കോടതി സ്വീകരിച്ചില്ല.
1993 മാർച്ച് 12നാണ് രാജ്യത്തെ ഞെട്ടിച്ച മുംബൈ സ്ഫോടന പരമ്പര നടന്നത്. വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച 12 ബോംബുകളാണ് ഒരേസമയം പൊട്ടിത്തെറിച്ചത്. കൂട്ടമരണത്തിനു പുറമെ 713 പേർക്ക് പരിക്കേറ്റു. 27 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചു.
24 വർഷത്തിനുശേഷം കഴിഞ്ഞ ജൂൺ 16നാണ് കോടതി അബൂ സലീം, മുസ്തഫ അഹമ്മദ് ഉമർ ദോസ, ഫിറോസ് ഖാൻ, താഹിർ മർച്ചൻറ്, കരീമുല്ല ഖാൻ, റിയാസ് അഹ്മദ് സിദ്ദീഖി എന്നിവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഗൂഢാലോചന നടത്തിയതിൽ പ്രമുഖനായ സലീമാണ് മൂന്ന് എ.കെ-56 തോക്കുകളും ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും നടൻ സഞ്ജയ് ദത്തിന് കൈമാറിയത്. ദത്തിനെ ആദ്യഘട്ട വിചാരണയിൽ ആയുധനിയമ പ്രകാരം കോടതി ശിക്ഷിച്ചിരുന്നു. വർഷങ്ങളായി ഒളിവിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിെൻറ സഹോദരൻ അനീസ് ഇബ്രാഹിം, ദോസ എന്നിവരുടെ കൂട്ടാളിയായ അബൂ സലീം ആയുധങ്ങളും സ്ഫോടകവസ്തുക്കളും ദിഗിയിൽനിന്ന് മുംബൈയിൽ എത്തിച്ചുവെന്നാണ് േപ്രാസിക്യൂഷൻ വാദം.
129 േപർ പ്രതികളായ പ്രധാന കേസിൽനിന്ന് അബൂ സലീം, മുസ്തഫ ദോസ, കരീമുല്ല ഖാൻ, ഫിറോസ് അബ്ദുൽ റഷീദ് ഖാൻ, റിയാസ് സിദ്ദീഖി, താഹിർ മർച്ചൻറ്, അബ്ദുൽ ഖയ്യും എന്നിവരെ വേർതിരിച്ചാണ് വിചാരണ നടത്തിയത്. ആദ്യവിചാരണ തുടങ്ങി പിന്നീടാണ് ഇവരെ അറസ്റ്റ് ചെയ്തത്.
2005ലാണ് അബൂ സലീമിെനയും കാമുകി മോണിക്ക ബേദിയെയും പോർചുഗലിൽനിന്ന് സി.ബി.െഎ ഇന്ത്യയിലെത്തിച്ചത്. പോർചുഗൽ പൗരനായ അബൂ സലീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉടമ്പടി പ്രകാരം വധശിക്ഷ നൽകാൻ സാധ്യമല്ലായിരുന്നു. സ്ഫോടന പരമ്പരക്ക് ദുബൈയിലും മറ്റും നടന്ന ഗൂഢാലോചനയിൽ പ്രധാന പ്രതികൾ പെങ്കടുത്തുവെന്നാണ് കോടതിയുെട കണ്ടെത്തൽ.
129 പ്രതികളിൽ 100 പേരെ 2006ൽ കോടതി ശിക്ഷിച്ചു. ആദ്യ വിചാരണയെ തുടർന്നായിരുന്നു ഇത്. ഇതിൽ 12 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തവും. എന്നാൽ, 10 പേരുടെ വധശിക്ഷ പിന്നീട് കോടതി ജീവപര്യന്തമാക്കി. 2015ൽ യാക്കൂബ് മേമനെ തൂക്കിലേറ്റി. പ്രതി മുസ്തഫ ദോസ ജൂൺ 28ന് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചു.
സ്ഫോടനത്തിൻറ മുഖ്യസൂത്രധാരന്മാരായ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹീമും ടൈഗർ മേമനും ഇപ്പോഴും പാകിസ്താനിലാണെന്ന് അന്വേഷണ സംഘം പറയുന്നു. ദുബൈയിൽ മുസ്തഫ ദോസയുെട വസതയിൽ വെച്ചായിരുന്നു ഗൂഢാലോചന. ദാവൂദ് ഇബ്രാഹീം, അനീസ് ഇബ്രാഹിം, ടൈഗർ മേമൻ, െഎജാസ് പത്താൻ, മുഹമ്മദ് ദോസ തുടങ്ങിയവർ അതിൽ പെങ്കടുത്തതായാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.