കൊലക്കേസ് സാക്ഷിയെ തട്ടിക്കൊണ്ടുപോയ കേസ്: എസ്.പി നേതാവ് ആതിഖ് അഹമ്മദിന് ജീവപര്യന്തം
text_fieldsന്യൂഡൽഹി: ബി.എസ്.പി എം.എൽ.എയായ രാജു പാലിന്റെ കൊലപാതകത്തിന്റെ പ്രധാന സാക്ഷി ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻ എസ്.പി നേതാവ് ആതിഖ് അഹമ്മദിന് ജീവപര്യന്തം ശിക്ഷ. കേസിൽ ആതിഖും മറ്റു രണ്ടുപേരും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രയാഗ് രാജ് കോടതി മൂവർക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ആതിഖ് അഹമ്മദിന്റെ സഹോദരൻ ഖാലിദ് അസീം ഉൾപ്പെടെ ഏഴുപേരെകേസിൽ വെറുതെ വിട്ടു.
2005ൽ ബി.എസ്.പി എം.എൽ.എ രാജു പാൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഉമേഷ് പാൽ എന്നയാൾ പൊലീസിനെ സമീപിച്ച് കൊലപാതകത്തിന് താൻ സാക്ഷിയാണെന്ന് അറിയിച്ചു. ആതിഖാണ് കൊലപാതകത്തിന് പിന്നിലെന്നും കണ്ടെത്തിയിരുന്നു.
എന്നാൽ 2006ൽ ആതിഖ് തന്നെ സമീപിച്ച് മൊഴിമാറ്റാൻ ആവശ്യപ്പെട്ടുവെന്നും അതിന് വിസമ്മതിച്ചപ്പോൾ തട്ടിക്കൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടി ഉമേഷ് വീണ്ടും പൊലീസിൽ പരാതി നൽകി. ഈ വിഷയത്തിൽ ആതിഖിനും സഹോദരനും മറ്റ് നാലുപേർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഫെബ്രുവരി 24നാണ് ഉമേഷ് പാൽ കൊല്ലപ്പെട്ടു. പ്രയാഗ് രാജിലെ വസതിക്ക് സമീപം അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. ആതിഖ് അഹമ്മദ് സബർമതി ജയിൽവെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്നാണ് യു.പി പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.