ശഹ്ല റാഷിദിനും കഫീൽ ഖാനും വധഭീഷണി
text_fieldsന്യൂഡൽഹി: ഉമർ ഖാലിദിനു നേരെ അജ്ഞാതൻ നടത്തിയ വധശ്രമത്തിന് പിറകെ ജെ.എൻ.യുവിലെ മറ്റൊരു ഇടതുപക്ഷ വിദ്യാർഥി നേതാവ് ശഹ്ല റാഷിദ് മസ്ഉൗദിനും ഗോരഖ്പുരിലെ ഡോ. കഫീൽ ഖാനുമെതിെര വധഭീഷണി. അധോലോക നേതാവ് രവി പൂജാരിയുടെ വധഭീഷണിക്കെതിരെ ശഹ്ല റാഷിദ് ജമ്മു -കശ്മീർ പൊലീസിൽ പരാതി നൽകി.
‘‘നീ വായ അടക്കുക, അല്ലെങ്കിൽ എന്നെന്നേക്കുമായി ഞങ്ങൾ നിെൻറ വായ അടപ്പിക്കും’’ എന്നാണ് ഹിന്ദുത്വ തീവ്രവാദിയായ രവി പൂജാരിയുടെ ഭീഷണിയെന്ന് ശഹ്ല ട്വിറ്ററിൽ കുറിച്ചു. ഇക്കാര്യം ഉമർ ഖാലിദിനോടും ജിഗ്നേഷ് മേവാനിയോടും പറഞ്ഞേക്കൂ എന്നും ഭീഷണി തുടർന്നു. ഉമർ ഖാലിദിനു നേരെ നടന്ന ആക്രമണത്തിന് മണിക്കൂറുകൾക്കു േശഷമാണ് തനിക്ക് രവി പൂജാരിയുടെ വധഭീഷണി സന്ദേശമായി വന്നതെന്ന് ശഹ്ല അറിയിച്ചു.
യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിൽ കുഞ്ഞുങ്ങൾ ഒാക്സിജൻ കിട്ടാതെ മരിച്ചതിൽ സർക്കാർ വീഴ്ച പുറത്തായതിന് വേട്ടയാടപ്പെടുന്ന ഡോ. കഫീൽ ഖാനും വധഭീഷണി വന്നു. ‘‘ഇനി നിെൻറ ഉൗഴമാണ്. രക്ഷപ്പെടില്ല’’ എന്നാണ് കഫീലിന് ലഭിച്ച സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.