ഉത്തരാഖണ്ഡിലെ മിന്നൽപ്രളയം: മരണം 23, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു - വിഡിയോ
text_fieldsഡെറാഡൂൺ: മഴ മിന്നൽപ്രളയമായി മാറിയ ഉത്തരാഖണ്ഡിൽ രണ്ടുദിവസത്തിനിടെ പൊലിഞ്ഞത് 23 ജീവൻ. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാൾ തീർത്തും ഒറ്റപ്പെട്ടു. ഇവിടേക്കുള്ള മൂന്ന് പാതകളിലും മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി.
ചൊവ്വാഴ്ച 18 പേർകൂടി മരിച്ചതോടെയാണ് ആകെ മരണം 23 ആയത്. മേഘവിസ്ഫോടനവും ഉരുൾപൊട്ടലുമാണ് ആൾനാശത്തിന് ഇടയാക്കിയത്. നിരവധി പേർ ഉരുൾപൊട്ടലിൽ അകപ്പെട്ടതായി സംശയിക്കുന്നതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഡെറാഡൂണിൽ പറഞ്ഞു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്ററിൽ സഞ്ചരിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ മൂന്ന് ഹെലികോപ്റ്ററുകൾ സംസ്ഥാനത്തെത്തും. ഇതിൽ രണ്ടെണ്ണം നൈനിറ്റാളിലേക്ക് അയക്കും.
കനത്ത മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത് നൈനിറ്റാളിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി, ടെലികോം, ഇൻറർനെറ്റ് സേവനങ്ങളെ സാരമായി ബാധിച്ചു. നൈനിറ്റാളിൽ 90 മില്ലി ലിറ്ററും അൽമോറയിൽ 216 മില്ലി ലിറ്ററും മഴ പെയ്തു. ചാർധാം തീർഥാടന കേന്ദ്രങ്ങളിൽ എത്തിയവർ പലയിടത്തായി കുടുങ്ങി കിടക്കുകയാണ്.
100 പേർ ഗുജറാത്തിൽനിന്നെത്തി ഇവിടെ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബന്ധപ്പെട്ടിരുന്നു. കൃഷി മേഖലയിലേതടക്കം നഷ്ടം തിട്ടപ്പെടുത്തിത്തുടങ്ങി. അടിയന്തരസഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ചു. ആളുകൾ ആശങ്കപ്പെടേണ്ടെന്നും രക്ഷാപ്രവർത്തനം ത്വരിതഗതിയിൽ നടക്കുന്നതായും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.
#WATCH | Uttarakhand: Nainital Lake overflows and floods the streets in Nainital & enters building and houses here. The region is receiving incessant heavy rainfall. pic.twitter.com/G2TLfNqo21
— ANI (@ANI) October 19, 2021
To all those who are calling to ask if they should travel to Uttarakhand in the next few days, please watch this and exercise your judgement. Wait for the next update by Govt of Uttarakhand. pic.twitter.com/7KvR1WAK2p
— Neha Joshi (@The_NehaJoshi) October 19, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.