Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2023 11:11 AM IST Updated On
date_range 26 March 2023 11:11 AM ISTഉത്തരകാശിയിലെ കാട്ടിൽ മിന്നലേറ്റ് 350 ആടുകൾ ചത്തു
text_fieldsbookmark_border
ശനിയാഴ്ച രാത്രി ഉത്തരകാശിയിലെ ഖാട്ടു ഖൽ വനമേഖലയിൽ ഇടിമിന്നലേറ്റ് 350-ലധികം ആടുകൾ ചത്തു. ഭത്വരി ബ്ലോക്കിലെ ബർസു ഗ്രാമത്തിലെ താമസക്കാരനായ സഞ്ജീവ് റാവത്ത് തന്റെ സുഹൃത്തിനൊപ്പം കനത്ത മഴക്കും ഇടിമിന്നലിനും ഇടയിൽ ഋഷികേശിൽ നിന്ന് ഉത്തരകാശിയിലേക്ക് ആടുകളെയും കൊണ്ടുവരുന്നതിനിടെയാണ് ദുന്ദ ബ്ലോക്കിലെ ഖട്ടു ഖൽ പ്രദേശത്ത് സംഭവം നടന്നത്.
ഒരു വലിയ പൈൻ മരത്തിന് ചുറ്റും ആടുകൾ മിന്നലേറ്റ് ചത്തുകിടക്കുന്നതിന്‍റെ ചിത്രങ്ങളും പുറതതുവന്നു. ആടുകൾ ചത്തതായി റിപ്പോർടട് ലഭിച്ചിട്ടുണ്ടെന്നും നാശനഷ്ടം വിലയിരുത്താൻ ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കുമെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. സംഘം ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story