സമ്പദ് വ്യവസ്ഥ ടൈറ്റാനിക് മഞ്ഞുമലയിൽ തട്ടി തകർന്നതുപോെല -മോദിക്കെതിരെ വീണ്ടും രാഹുൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക തകർച്ചയിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകളിലും വീണ്ടും കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ സമ്പദ് വ്യവസ്ഥ ടൈറ്റാനിക് കപ്പൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്നതുപോലെ പാളികളായെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലാ കാലവും ഒന്നും കേട്ടില്ലെന്ന് നടിച്ച് ഇരിക്കാനാകില്ല. സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും ചൈനീസ് ആക്രമണവും നമ്മുടെ മുന്നിലെത്തും... ടൈറ്റാനിക് കപ്പൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്നതുപോലെ. മാധ്യമങ്ങളും മോദിയും ചേർന്ന് പ്രശ്നങ്ങളെ വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ട്. ഒരു പരിധി കഴിഞ്ഞാൽ ഇരുകൂട്ടർക്കും ഒന്നും ഒളിപ്പിച്ചുവെക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ചൈന അതിർത്തി കൈയേറുന്നില്ലെന്നും അവിടെ ഒന്നും സംഭവിക്കുന്നില്ലെന്നും പ്രധാനമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയും? നമ്മൾ ഈ പ്രശ്നങ്ങൾ ഉയർത്തികൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 24ലെ കോൺഗ്രസ് പ്രവർത്തക സമിതിക്കുശേഷം ചേരുന്ന ആദ്യ യോഗമാണ് ചൊവ്വാഴ്ച നടന്നത്. അടുത്ത പാർലമെൻറ് സമ്മേളനത്തിൽ ഉയർത്തിെകാണ്ടുവരേണ്ട പ്രശ്നങ്ങെള സംബന്ധിച്ച് യോഗം ചർച്ചചെയ്തു. സെപ്റ്റംബർ 14ന് നടക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ കൊണ്ടുവരുന്ന 11 ഓർഡിനൻസുകളിൽ നാലെണ്ണം നിരസിക്കാനും ശൂന്യവേള ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.