ഇന്ത്യൻ വംശജ ലില്ലി സിങ് യൂനിസെഫ് അംബാസഡർ
text_fieldsന്യൂഡൽഹി: യൂട്യൂബിൽ വിഡിയോ ബ്ലോഗുകളെഴുതി പ്രശസ്തയായ ഇന്ത്യൻ വംശജയായ കനേഡിയൻ താരം ലില്ലി സിങ്ങിനെ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആേഗാള സന്നദ്ധ സംഘടനയായ യൂനിസെഫ് ആഗോള അംബാസഡറായി തെരഞ്ഞെടുത്തു. ഹാസ്യനടിയും എഴുത്തുകാരിയുമായ ഇവർ ആരാധകർക്കിടയിൽ ‘സൂപ്പർ വുമൺ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
യൂനിസെഫിെൻറ അംബാസഡറായതിൽ അഭിമാനമുണ്ടെന്നും ലോകത്താകമാനമുള്ള കുഞ്ഞുങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ഡൽഹിയിലെത്തിയ ലില്ലി സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യൂനിസെഫിെൻറ ‘യൂത്ത് 4 ചേഞ്ച് ഇനിഷ്യേറ്റീവ്’ എന്ന പരിപാടിയിൽ പെങ്കടുക്കാനെത്തിയതായിരുന്നു അവർ.
28കാരിയായ ലില്ലിയുടെ യൂട്യൂബ് വിഡിയോകൾക്ക് കോടിക്കണക്കിന് കാഴ്ചക്കാരുണ്ട്. ഇത്രയും വലിയ ജനസമൂഹത്തിനിടയിലേക്ക് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള സന്ദേശമെത്തിക്കാൻ കഴിയുമെന്നാണ് യൂനിസെഫ് കരുതുന്നത്. 2016ൽ പുറത്തിറങ്ങിയ ഫോബ്സ് മാഗസിനിൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള യൂട്യൂബ് താരങ്ങളിൽ മൂന്നാം സ്ഥാനമാണ് ലില്ലിക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.