ലഷ്‌കറെ ത്വയ്യിബയുമായി ബന്ധം; ജമ്മു കശ്മീരിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉവൈസ് അഹമ്മദ് വാസ, ബാസിത് ഫയാസ് കാലൂ, ഫഹീം അഹമ്മദ് മിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സുരക്ഷാസേനയും നടത്തിയ ഓപറേഷനിലായിരുന്നു അറസ്റ്റ്. ഇവരുടെ പക്കൽ നിന്ന് മൂന്ന് ഗ്രനൈഡുകളും കണ്ടെടുത്തു.
പ്രതികൾ പൊലീസിന്റെയും സുരക്ഷാസേനയുടെയും നീക്കങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ തീവ്രവാദികൾക്ക് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കണക്കിലെടുത്ത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. യു.എ.പി.എ അടക്കം നിരവധി വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ പൊലീസ് കേസെടുത്തു.
2023 നവംബറിൽ ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുണ്ടായിരുന്ന നാലു പേരെ ബാരാമുല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.