Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗീർ വനത്തിൽ...

ഗീർ വനത്തിൽ സിംഹക്കുട്ടി വലയിൽ കുടുങ്ങി; രക്ഷകരായി ഫോറസ്റ്റ്​ ഗാർഡുമാർ -വീഡി​േയാ വൈറൽ

text_fields
bookmark_border
Lion cub trapped in net rescued by forest
cancel

ഗീർ വനത്തിൽ വലയിൽ കുടുങ്ങിയ സിംഹക്കുട്ടിക്ക്​ രക്ഷകരായി ഫോറസ്റ്റ്​ ഗാർഡുമാർ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രമേശ് പാണ്ഡെ ട്വീറ്റ് ചെയ്ത സിംഹക്കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലായി. ഗുജറാത്തിലെ രാജുല,​ ഗ്രേറ്റർ ഗീർ പ്രദേശത്താണ്​ സംഭവം. ഫോറസ്റ്റ് സ്റ്റാഫും ഫീൽഡ് വർക്കർമാരും ചേർന്നാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. സിംഹക്കുട്ടി വലയിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്​ ഫോറസ്റ്റ് ഗാർഡുകൾ സ്ഥലത്തെത്തുകയായിരുന്നു.


സിംഹക്കുട്ടി അബദ്ധത്തിൽ വലയിൽകുടുങ്ങുകയായിരുന്നെന്നാണ്​ സൂചന.സിംഹക്കുട്ടിയുടെ അലർച്ച കേട്ട് സംഭവസ്ഥലത്തേക്ക് വന്ന ഗാർഡുമാർ സാഹസികമായാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. മറ്റ്​ കുട്ടികളോടൊപ്പം പെൺസിംഹം സമീപത്തുതന്നെ ഇരുന്നതാണ്​ രക്ഷാപ്രവർത്തകരിൽ ഭീതി ഉളവാക്കിയത്​.

'ഗുജറാത്തിലെ രാജുലയിലെ ഗ്രേറ്റർ ഗിറിൽ ഫോറസ്റ്റ് സ്റ്റാഫുകളും ഫീൽഡ് ഗവേഷകരും വലിയ ഗർജ്ജനം കേട്ട്​ നടത്തിയ അന്വേഷണത്തിലാണ്​ സിംഹക്കുട്ടി വലയിൽ കുടുങ്ങിയതായി കണ്ടെത്തിയത്​.​ മറ്റ് കുട്ടികളുമായി സിംഹം അടുത്ത്തന്നെ ഇരിക്കുകയായിരുന്നു. ജീവൻ പണയംവച്ചായിരുന്നു ഞങ്ങളുടെ രക്ഷാപ്രവർത്തനം. ഞങ്ങളുടെ പച്ച കാവൽക്കാർക്ക് സല്യൂട്ട്' -രമേഷ് പാണ്ഡെ തന്‍റെ പോസ്റ്റിൽ കുറിച്ചു. നിരവധിപേർ ഫോറസ്റ്റ്​ ഉദ്യോഗസ്​ഥരെ അഭിനന്ദിച്ച്​ പോസ്റ്റിൽ കമന്‍റ്​ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarattrappedviral videoLion cub
Next Story