പാതയുടെ പദവി മാറ്റി നഗരങ്ങളിൽ മദ്യവിൽപനക്ക് വഴിയൊരുങ്ങി
text_fieldsന്യൂഡൽഹി: നഗരപ്രദേശങ്ങളിൽ പാതകൾ പദവി മാറ്റി കൂടുതൽ മദ്യശാലകൾ തുറക്കാൻ വഴിയൊരുക്കുന്ന, ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഉത്തരവ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് ശരിവെച്ചു. ചണ്ഡിഗഢ് നഗരത്തിൽ ദേശീയപാതയുടെ പദവി മാറ്റിയതു സംബന്ധിച്ചാണ് ഉത്തരവ്. അതേസമയം, ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവിൽപന നിരോധിച്ച സുപ്രീംകോടതി ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് കേരളത്തിലെ ബിയർ-വൈൻ പാർലർ ഉടമകളും ബാർ തൊഴിലാളികളും അടക്കമുള്ളവർ സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തള്ളുകയും ചെയ്തു. ചണ്ഡിഗഢിലെ പാതയോരത്തെ അടച്ചുപൂട്ടിയ മദ്യവിൽപനശാലകൾ തുറക്കാൻ നഗരഭരണ പ്രദേശത്ത് ദേശീയപാതക്ക് ആ പദവി എടുത്തുകളഞ്ഞത് പഞ്ചാബ്/ഹരിയാന ഹൈകോടതി നേരത്തേ ശരിവെച്ചിരുന്നു.
ഇതിനെതിരെ അറൈവ് സേഫ് സൊസൈറ്റി എന്ന സർക്കാറിതര സന്നദ്ധ സംഘടന സമർപ്പിച്ച ഹരജിയാണ് ചൊവ്വാഴ്ച സുപ്രീംകോടതിയുടെ പ്രേത്യക ബെഞ്ച് പരിഗണിച്ചത്. ദേശീയപാത പദവി മാറ്റിയ തീരുമാനം സംബന്ധിച്ചതല്ലാതെ പാതയോരത്തെ മദ്യവിൽപന നിരോധനത്തിനെതിരെ സമർപ്പിച്ച ഒരു ഹരജിയും സ്വീകരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ ആദ്യമേ നിലപാടെടുത്തു. മറ്റു സംസ്ഥാനങ്ങൾക്ക് ഇൗ വിഷയത്തിൽ വല്ല ഹരജികളുമുണ്ടെങ്കിൽ പരിഗണിക്കാമെന്നും സർക്കാറുകളുടേതല്ലാത്ത ആരുടെ അപേക്ഷയും പരിഗണിക്കില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. അങ്ങനെയാണ് ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവിൽപന നിരോധനം ഇനി പുനഃപരിശോധിക്കില്ലെന്ന് ആവർത്തിച്ച് കേരളത്തിലെ ബിയർ, ൈവൻ പാർലർ ഉടമകളും ബാർ െതാഴിലാളികളും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള മദ്യമുതലാളിമാരും സമർപ്പിച്ച ഹരജികൾ ഒന്നടങ്കം സുപ്രീംകോടതി തള്ളിയത്.
എന്നാൽ ദേശീയ, സംസ്ഥാന ഹൈവേകളിലെ നിരോധനം 30ഉം 40ഉം കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്ന നഗരപ്രദേശങ്ങളിൽ ബാധകമാക്കരുതെന്ന സന്ദേശമാണ് നേരത്തേ പുറപ്പെടുവിച്ച വിധിക്കുള്ളതെന്നും അതിനാൽ, നഗരങ്ങളിൽ ദേശീയപാത പദവി എടുത്തുകളഞ്ഞ് മദ്യവിൽപന നടത്തുന്നത് സുപ്രീംകോടതി വിധിക്കെതിരാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യാഖ്യാനിച്ചു. നഗരഭരണ പ്രദേശത്ത് മാത്രമേ ഇങ്ങനെ ചെയ്യാനാകൂ എന്നും ൈഹവേ എന്ന വാക്ക് ആ റോഡുകളുടെ കാര്യത്തിൽ ഉപേയാഗിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നുമുള്ള ദൂരപരിധിയടക്കം മദ്യവിൽപനയുമായി ബന്ധപ്പെട്ട് നിലവിലുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളുമെല്ലാം ഇവക്കും ബാധകമായിരിക്കുമെന്നും സുപ്രീംകോടതി തുടർന്നു. ആ നിലക്ക് ചണ്ഡിഗഢ് നഗരപരിധിയിൽ പാതകളുടെ പദവി മാറ്റിയത് ശരിവെക്കുകയാണെന്നും ബെഞ്ച് വിധിച്ചു. ചണ്ഡിഗഢിന് പുറമെ കേരളം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, അന്തമാൻ-നികോബാർ എന്നിവ സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. പാതയോരത്തെ മദ്യവിൽപന നിരോധനത്തിന് കൂടുതൽ സമയം നീട്ടി ചോദിച്ചാണ് കേരളം ഇൗ കേസിൽ കക്ഷിചേർന്നിരുന്നത്. എന്നാൽ, പാതകളുടെ പദവി മാറ്റുന്ന കേസുകൾ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ പഴയ അപേക്ഷ നിലനിൽക്കില്ല.
അതേസമയം, പാതകൾ പദവി മാറ്റാൻ ചണ്ഡിഗഢിനെ സുപ്രീംകോടതി അനുവദിച്ചതിനാൽ കേരളത്തിൽ അടച്ചുപൂട്ടിയ 50 ശതമാനം മദ്യവിൽപന ശാലകളും വീണ്ടും തുറക്കാൻ കഴിയുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞു. മുനിസിപ്പാലിറ്റി പരിധികളിലെല്ലാം ഇൗ തരത്തിൽ പാതയുടെ പദവി മാറ്റാൻ കേരള സർക്കാറിന് കഴിയുമെന്നും അേദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.