Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ദ്യനയ കേസ്: അരവിന്ദ്...

മ​ദ്യനയ കേസ്: അരവിന്ദ് കെജ്രിവാൾ ഇന്ന് സി.ബി.ഐക്ക് മുന്നിൽ ഹാജരാകും

text_fields
bookmark_border
arwind kejriwal
cancel

ന്യൂഡൽഹി: മ​ദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഞായറാഴ്ച സി.ബി.ഐക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സി.ബി.ഐ ഓഫിസിലേക്ക് കെജ്രിവാളിനെ അനുഗമിക്കും. കൂടാതെ മന്ത്രിമാരും പാർട്ടി എം.എൽ.എമാരും ഒപ്പം ഉണ്ടാകും.

കോ​ഴ ന​ൽ​കി​യ ചി​ല മ​ദ്യ​വ്യാ​പാ​രി​ക​ളെ വ​ഴി​വി​ട്ട്​ സ​ഹാ​യി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ്​ 2021-22 വ​ർ​ഷ​ത്തെ മ​ദ്യ​ന​യം ഡ​ൽ​ഹി സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ്​ സി.​ബി.​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ. ലൈ​സ​ൻ​സ്​ ന​ൽ​കി​യ​തി​ൽ അ​ഴി​മ​തി​യു​ണ്ട്. ചി​ല​രു​ടെ ലൈ​സ​ൻ​സ്​ ഫീ​സ്​ കു​റ​ച്ചു​കൊ​ടു​ത്തു. ചി​ല​രു​ടേ​ത്​ ഒ​ഴി​വാ​ക്കി. വ​ഴി​വി​ട്ട്​ ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ത്തെന്നും സി.ബി.ഐ പറയുന്നു.

ഏപ്രിൽ 16ലെ മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് കെജ്രിവാളിനോട് ഹാജരാകാൻ സി.ബി.ഐ ആവശ്യപ്പെട്ടത്. കേസിൽ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഫെബ്രുവരി 26ന് അറസ്റ്റ് ചെയ്തിരുന്നു. അ​റ​സ്റ്റി​നെ തുടർന്ന് രാ​ജി​വെ​ക്കേ​ണ്ടി വ​ന്ന ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യാ​ണ്​ മ​നീ​ഷ്​ സി​സോ​ദി​യ.

സ​ത്യേ​ന്ദ്ര ജെ​യി​നാ​ണ്​ ആ​ദ്യം അ​റ​സ്റ്റി​ലാ​യ മ​ന്ത്രി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്തുവ​രു​ന്ന​തി​നി​ട​യി​ൽ കെജ്രിവാ​ളി​നെ അ​റസ്റ്റു​ ചെ​യ്യാ​നാ​ണ്​ സി.​ബി.​ഐ​യു​ടെ പു​റ​പ്പാ​ടെ​ന്ന്​ ‘ആ​പ്​’ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalCBILiquor Policy Case
News Summary - liquor policy case- Arvind Kejriwal to appear before CBI
Next Story