മദ്യനയകേസ്: കെജ്‌രിവാളിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: മദ്യനയകേസിൽ ജയിൽ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡൽഹി ഹൈകോടതിയുടെ ആഗസ്റ്റ് അഞ്ചിലെ വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ കെജ്‌രിവാൾ നൽകിയ ഹരജികൾ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.
സി.ബി.ഐയും ഇ.ഡിയും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കെജ്‌രിവാൾ കോടതിയെ സമീപിച്ചത്.
ദീർഘകാലം തടവിൽ കഴിയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന മനീഷ് സിസോദിയയുടെ കേസിലെ സുപ്രീംകോടതിയുടെ നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ഹരജി നൽകിയിരിക്കുന്നത്. മനീഷ് സിസോദിയയെ വിട്ടയച്ച വിധി തനിക്കും ബാധകമാണെന്നും കെജ്‌രിവാൾ ഹരജിയിൽ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി മേയിൽ സുപ്രീംകോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യത്തിന് പുറമെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് മാർച്ച് 21 മുതൽ കെജ്‌രിവാൾ ജയിലിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.